• Home
  • News
  • ബാഹുബലി ശിവകാമിയുടെ കഥയുമായി മൂന്നാമതും എത്തുന്നു

ബാഹുബലി ശിവകാമിയുടെ കഥയുമായി മൂന്നാമതും എത്തുന്നു

എസ്​.എസ്​ രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ബാഹുബലി മൂന്നാമതും എത്തുന്നു. വീഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമായ നെറ്റ്​ഫ്ലിക്​സിലുടെയായിരിക്കും മൂന്നാം വരവ്​. 

ആനന്ദ്​ നീലകണ്ഠ​​െൻറ നോവലായ ദ്​ റൈസ്​ ഒാഫ്​ ശിവകാമിയെ അടിസ്ഥാനമാക്കിയാണ്​ ബാഹുബലി ബിഫോർ ദ്​ ബിഗിനിങ്​ ഒരുക്കുന്നത്​. ദേവ കട്ട, പ്രവീൺ സതാരു തുടങ്ങിയവർ ചേർന്നാണ്​ നെറ്റ്​ഫ്ലിക്​സിലെ വെബ്​ സീരിസ്​ സംവിധാനം ചെയ്യുന്നത്​. മൂന്ന്​ ഭാഗങ്ങളായുള്ള പരമ്പരക്ക് 500 കോടിയോളം രൂപയാണ്​ ചെലവ്​ കണക്കാക്കുന്നത്​​. ബാഹുബലിയുടെ ജനനത്തിന്​ മുൻപുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ്​ ആദ്യഭാഗം.

ആനന്ദ്​ നീലകണ്​ഠൻ ഏഴുതാൻ പോകുന്ന നോവലി​​െൻറ അടുത്ത രണ്ട്​ ഭാഗങ്ങളെ ആസ്​പദമാക്കി വെബ്​ സീരിസി​​െൻറ രണ്ടും മൂന്നും സീസണുകളും ഒരുക്കും. ഒരു മണിക്കൂർ വീതമുള്ള എട്ടു ഭാഗങ്ങളാണ്​ ഒരാ സീസണും. ഇന്ത്യക്കൊപ്പം തന്നെ മറ്റ്​ രാജ്യങ്ങളിലും ബാഹുബലി പരമ്പര റിലീസ്​ ചെയ്യും.