• Home
  • News
  • കോഴിക്കോട് പുതിയ വൈറസ് ബാധ; വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

കോഴിക്കോട് പുതിയ വൈറസ് ബാധ; വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട്ട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു..നിപ്പയ്ക്കു പിറകെ കോഴിക്കോട് ജില്ലയിൽ പുതിയ വൈറസ് ബാധ. കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിനാലുകാരിയിൽ വെസ്റ്റ്നയില്‍ രോഗം കണ്ടെത്തി.

രോഗലക്ഷണങ്ങളുമായി ഒരാളെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ചവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. കൊതുകിൽ നിന്നാണ് ഈ വൈറസ് പകരുന്നത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലമാണ് രോഗം കണ്ടെത്തിയത്.  

എന്താണ്​ വെസ്​റ്റ്​ നൈൽ പനി?

വൈറസ്​ രോഗമാണ്​ വെസ്​റ്റ്​ നൈൽ പനി. കൊതുകുകളാണ്​ രോഗം പരത്തുന്നത്​. രോഗാണു വാഹകരായ പക്ഷികളെ കടിച്ച കൊതുകുകൾ വഴിയാണ്​ മനുഷ്യരിലേക്ക്​ രോഗം പകരുന്നത്​.

രക്​ത-അവയവ ദാനത്തിലൂടെയും അമ്മയിൽ നിന്ന്​ മുലപ്പാലിലൂടെ കുഞ്ഞിനും ഗർഭിണിയിൽ നിന്ന്​ ഗർഭസ്​ഥ ശിശുവിനും അപൂർവമായി രോഗം ബാധിക്കാം. എന്നാൽനേരിട്ട്​ മനുഷ്യരിൽ നിന്ന്​ മനുഷ്യരിലേക്ക്​ പകരില്ല. 

രോഗം ബാധിച്ച 75 ശതമാനം പേർക്കും ലക്ഷണങ്ങ​െളാന്നും പ്രകടമാകാറില്ല. 20 ശതമാനം പേർക്ക്​ ചെറിയ പനി, തലവേദന, ഛർദി, തടിപ്പ്​ എന്നിവ അനുഭവപ്പെടും. ഒരു ശതമാനത്തിൽ കുറവ്​ പേർക്ക്​ മസ്​തിഷ്​ക ജ്വരത്തിനോ, മെനിൻജൈറ്റിസിനോ സാധ്യതയുണ്ട്​. രക്​ത പരിശോധനയിലൂടെ രോഗം തിരിച്ചറിയാം. അസുഖം ഭേദമാകാൻ ആഴ്​ചകളോ ചിലപ്പോൾ മാസങ്ങളോ എടുക്കും. രോഗം നാഡീകളെ ബാധിച്ചാൽ 10 ശതമാനം വരെ മരണ സാധ്യതയുമുണ്ട്​. 

ആഗസ്​റ്റ്​​, സെപ്​തംബർ മാസങ്ങളിലാണ്​ രോഗം കൂടുതലായി കാണുന്നത്​. 1937 ൽ ഉഗാണ്ടയിലാണ്​ രോഗം ആദ്യമായി കണ്ടെത്തിയത്​. 1999ൽ വടക്കേ അമേരിക്കയിലാണ്​ രോഗം തിരിച്ചറിഞ്ഞത്​. 

Related News

Entertainment

Business