• Home
  • News
  • സ്കൂൾ ബസുകളുടെ സ്റ്റോപ്പ് സൈൻ തുറന്നിരിക്കുന്നത് കണ്ടാൽ വണ്ടിനിർത്തി കാത്ത് നിൽക
school bus

സ്കൂൾ ബസുകളുടെ സ്റ്റോപ്പ് സൈൻ തുറന്നിരിക്കുന്നത് കണ്ടാൽ വണ്ടിനിർത്തി കാത്ത് നിൽക്കണം അല്ലെങ്കിൽ പിഴയും ബ്ലാക്ക് പോയിന്റും

അബുദാബി: സ്കൂൾ ബസുകളുടെ സ്റ്റോപ്പ് സൈൻ തുറന്നിരിക്കുന്നത് കണ്ടാൽ വണ്ടിനിർത്തി കാത്ത് നിൽക്കണം അല്ലെങ്കിൽ പിഴയും ബ്ലാക്ക് പോയിന്റും ലഭിക്കുമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. കുട്ടികൾക്ക് ആവശ്യമായ സുരക്ഷ നൽകാതെ വാഹനമോടിക്കുന്നത് ഏറെ ഗൗരവത്തോടെയാണ് പോലീസ് നോക്കിക്കാണുന്നത്.സ്കൂൾ ബസുകൾ കുട്ടികളെ കയറ്റാനും ഇറക്കാനും നിർത്തുന്ന സമയങ്ങളിൽ സ്റ്റോപ്പ് ബോർഡ് നിർബന്ധമായും പ്രവർത്തിപ്പിക്കണം. ഈ സമയത്ത് ബസിനെ മറ്റുവാഹനങ്ങൾ മറികടക്കുന്നത് ഗുരുതരമായ ഗതാഗതനിയമ ലംഘനമാണ്. സിംഗിൾ ലെയിൻ റോഡുകളിൽ ഇരു വശങ്ങളിലേക്കുമുള്ള വാഹനങ്ങൾ ഈ സമയത്ത് നിർത്തണം. മറ്റു റോഡുകളിൽ ബസിന് പുറകിലുള്ള വാഹനങ്ങൾ ബസുകളിൽനിന്ന് ചുരുങ്ങിയത് അഞ്ചുമീറ്റർ അകലമെങ്കിലും പാലിച്ച് നിർത്തണമെന്നും അബുദാബി പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. അതുപോലെ തന്നെ സ്റ്റോപ്പ് സൈൻ പ്രവർത്തിപ്പിക്കാത്ത ബസ് ഡ്രൈവർമാർക്കും 500 ദിർഹം പിഴ ലഭിക്കും. സ്കൂൾബസുകൾ നിർത്തുമ്പോഴും കുട്ടികളെ ഇറക്കുമ്പോഴും ജാഗ്രത പാലിക്കണമെന്ന് പോലീസ് വ്യക്തമാക്കി.

Related News

Business