• Home
  • News
  • കുവൈത്തിൽ ഓൺലൈന്‍ വഴി വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള സൗകര്യം നിലവില്‍ വന്നു

കുവൈത്തിൽ ഓൺലൈന്‍ വഴി വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള സൗകര്യം നിലവില്‍ വന്നു

കുവൈത്ത് സിറ്റി : കുവൈത്തിൽ തൊഴിലാളിക്കെതിരെ ലേബര്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയാണെങ്കിൽ സ്പോൺസർക്ക് ജീവനക്കാരന്റെ റസിഡൻസ് പെർമിറ്റ് ഓൺലൈനിൽ റദ്ദാക്കാനുള്ള സൗകര്യം ഒരുക്കിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ അറിയിച്ചു . ഇതിനായി തൊഴിലാളിയുമായി ബന്ധപ്പെട്ട രേഖകളും ആവശ്യമായ മറ്റ് അനുബന്ധ രേഖകളും സ്പോൺസർ ഓൺലൈനിൽ സമർപ്പിക്കണമെന്നും അതോടപ്പം സ്പോൺസർ അതോറിറ്റി സന്ദർശിക്കണമെന്നും അധികൃതര്‍ അറിയിച്ചു. വിസ റദ്ദ് ചെയ്യുന്ന അപേക്ഷയുടെ കൂടെ 250 ദിനാറും സാമ്പത്തിക ഗ്യാരണ്ടിയായി പാമില്‍ നിക്ഷേപിക്കണം. ഈ തുക തൊഴിലുടമക്ക് തിരികെ നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല .

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All