• Home
  • News
  • കോവിഡ് കുറഞ്ഞു; യുഎഇ സാധാരണ നിലയിലേക്ക്

കോവിഡ് കുറഞ്ഞു; യുഎഇ സാധാരണ നിലയിലേക്ക്

അബുദാബി∙ കോവിഡ് വാക്സീൻ വിതരണത്തിലും പരിശോധനയിലും വൻനേട്ടം കൈവരിച്ച യുഎഇയിൽ ജീവിതം സാധാരണ നിലയിലേക്ക്. കോവിഡ് മരണ നിരക്ക് കുറഞ്ഞ രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. 1.6 കോടി ഡോസ് വാക്സീൻ ഇതിനകം വിതരണം ചെയ്തു. വാക്സീനും പിസിആർ പരിശോധനയും വ്യാപകമാക്കിയതു രോഗവ്യാപന തോത് കുറച്ചു.

പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടി ലോകോത്തരമാണ്. ജനസംഖ്യയുടെ 81.55% പേരും 2 ഡോസ് വാക്സീൻ സ്വീകരിച്ച ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ. കുറഞ്ഞ മരണ നിരക്കിൽ അഞ്ചാം സ്ഥാനമുണ്ട്.

ഒന്ന്, രണ്ട്, ബൂസ്റ്റർ ഡോസ് വാക്സീനുകൾ സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമാണ്. രണ്ടാമത്തെ ഡോസ് വാക്സീൻ എടുത്ത്  6 മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഇത് രോഗബാധിതരുടെ എണ്ണം കുറയാനിടയാക്കി. ബൂസ്റ്റർ ഡോസ് സമയബന്ധിതമായി എടുക്കണമെന്നും ഓർമിപ്പിച്ചു.

ഫ്ലൂ വാക്സീൻ

പകർച്ചപ്പനിക്കെതിരെ (ഇൻഫ്ലൂവൻസ) വാക്സീൻ എടുത്ത് ആരോഗ്യം ഉറപ്പാക്കണമെന്നും ഡോ. ഫരീദ അൽ ഹൊസാനി ഓർമിപ്പിച്ചു. കുട്ടികൾ, വയോധികർ, ഗർഭിണികൾ, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവരും ഫ്ലൂ വാക്സീൻ എടുക്കണം. കോവിഡ്–ഫ്ലൂ വാക്സീനുകൾ തമ്മിൽ 2 ആഴ്ച ഇടവേളയുണ്ടാകണമെന്നും പറഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All