• Home
  • News
  • ഒമാനിൽ 18 മാസത്തിനു ശേഷം ഇന്ന് വെള്ളിയാഴ്ച പ്രാർഥന, 360 മ​സ്ജി​ദു​ക​ൾക്ക് അം​ഗീ​

ഒമാനിൽ 18 മാസത്തിനു ശേഷം ഇന്ന് വെള്ളിയാഴ്ച പ്രാർഥന, 360 മ​സ്ജി​ദു​ക​ൾക്ക് അം​ഗീ​കാ​രം

മ​സ്ക​ത്ത്: 18 മാ​സ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം ഒ​മാ​നി​ലെ വി​ശ്വാ​സി​ക​ൾ ഇ​ന്ന് വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക്ക് മ​സ്ജി​ദു​ക​ളിേ​ല​ക്ക്. രാ​ജ്യ​ത്തെ 360 മ​സ്ജി​ദു​ക​ൾ​ക്കാ​ണ് ഔഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യം വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന ന​ട​ത്താ​ൻ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഈ ​മ​സ്ജി​ദു​ക​ളു​ടെ പേ​രു വി​വ​ര പ​ട്ടി​ക മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടു.കോവി​ഡ് സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ലാ​ണ്​ ജു​മു​അ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​ത്.

പ്രാ​ർ​ഥ​ന​ക്കെ​ത്തു​ന്ന​വ​ർ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​വും. വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നാ​നു​മ​തി. വാ​ക്സി​ൻ എ​ടു​ത്ത​തിെൻറ രേ​ഖ​ക​ൾ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ കാ​ണി​ക്കേ​ണ്ടി വ​രും. ഇ​തി​ല്ലാ​ത്ത​വ​രെ മ​സ്ജി​ദു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഉ​ൾ​​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​തിെൻറ പ​കു​തി പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. പ്രാ​ർ​ഥ​ന​ക്കെ​ത്തു​ന്ന​വ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​രി​ക്ക​ണം. പ്രാ​ർ​ഥ​ന​ക്കെ​ത്തു​ന്ന​വ​ർ മാ​സ്കു​ക​ൾ ധ​രി​ക്കു​ക​യും പ്രാ​ർ​ഥ​ന​ക്ക് ആ​വ​ശ്യ​മാ​യ പാ​യ​ക​ൾ വി​ശ്വാ​സി​ക​ൾ കൊ​ണ്ടു​വ​രു​ക​യും വേ​ണം. പ്രാ​ർ​ഥ​ന​ക്കാ​യി മ​സ്ജി​ദു​ക​ൾ തു​റ​ക്കു​ന്ന​തും അ​ട​ക്കു​ന്ന​തും സ​മ​യ​ബ​ന്ധി​ത​മാ​യി​രി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച്​ മു​ത​ൽ അ​ട​ച്ചി​ട്ട മ​സ്ജി​ദു​ക​ൾ ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​ണ്​ തു​റ​ന്ന​ത്. അ​ന്നു​ മു​ത​ൽ അ​ഞ്ചു നേ​ര​ത്തെ പ്രാ​ർ​ഥ​ന​ക​ൾ​ക്ക്​ മാ​ത്ര​മാ​യി​രു​ന്നു അ​നു​മ​തി. തു​ട​ക്ക​ത്തി​ൽ 400 അ​ധി​കം പേർ​ക്ക് പ്രാ​ർ​ഥ​ന ന​ട​ത്താ​ൻ അ​നു​വാ​ദ​മു​ള്ള മ​സ്ജി​ദു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് മ​ന്ത്രാ​ല​യം അ​നു​വാ​ദം ന​ൽ​കി​യ​ത്. പ്രാ​ർ​ഥ​ന​ക്ക് 15 മി​നി​റ്റ്​ മു​മ്പ് മാ​ത്രം മ​സ്ജി​ദു​ക​ൾ തു​റ​ക്കു​ക​യും പ്രാ​ർ​ഥ​ന​ക്ക് ശേ​ഷം 15 മി​നി​റ്റ് ക​ഴി​ഞ്ഞ് മ​സ്ജി​ദു​ക​ൾ അ​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വ​ർ​ഷാ​ദ്യം നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ചെ​റി​യ അ​യ​വ് വ​രു​ത്തി​യെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക്ക് അ​നു​വാ​ദം ല​ഭി​ച്ചി​രു​ന്നി​ല്ല.

മ​സ്ജി​ദു​ക​ൾ വീ​ണ്ടും വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക്കാ​യി തു​റ​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ത്ത​രം ഒ​ര​വ​സ്ഥ​യി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞ​തി​ൽ ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്ന​താ​യും വി​ശ്വാ​സി​ക​ൾ പ്ര​തി​ക​രി​ച്ചു. സാ​ധാ​ര​ണ ന​മ​സ്കാ​ര​ങ്ങ​ൾ​ക്ക്​ അ​നു​വാ​ദം ല​ഭി​ച്ചെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക്ക് അ​നു​വാ​ദം കി​ട്ടാ​ത്ത​തി​ൽ വി​ഷ​മ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ലും ക​ഴി​ഞ്ഞ വ​ർ​ഷം മ​സ്ജി​ദ് തു​റ​ന്ന​ത് മു​ത​ൽ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ഉ​ച്ച പ്രാ​ർ​ഥ​ന​ക്ക് മ​സ്ജി​ദു​ക​ളി​ൽ എ​ത്തു​ക​യും വെ​ള്ളി​യാ​ഴ്ച പാ​ലി​ക്കേ​ണ്ട എ​ല്ലാ ആ​ചാ​ര​ങ്ങ​ളും പൂ​ർ​ണ​മാ​യി പാ​ലി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ക​ണ്ണൂ​ർ സ്വ​ദേ​ശി ബ​ഷീ​ർ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക്കാ​യി മ​സ്ജി​ദു​ക​ൾ തു​റ​ക്കു​ന്ന​ത് ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ത്തെ പ്രാ​ർ​ഥ​ന​ക്ക് കൂ​ടു​ത​ൽ വി​ശ്വാ​സി​ക​ൾ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തുമ്പോ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കപ്പെടാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ വ​ള​രെ ചു​രു​ങ്ങി​യ വി​ശ്വാ​സി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് മ​സ്ജി​ദു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ക. അ​തി​നാ​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന​ത് എ​ല്ലാ​വ​ർ​ക്കും ന​ല്ല​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All