• Home
  • News
  • വ​ർ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത പ​രി​ശോ​ധി​ക്കും

വ​ർ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത പ​രി​ശോ​ധി​ക്കും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ ന​ൽ​കുമ്പോൾ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും പ​രി​ശോ​ധി​ക്കും. അ​ത​ത്​ തൊ​ഴി​ലു​ക​ൾ​ക്ക്​ നി​ഷ്​​ക​ർ​ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ ന​ൽ​കൂ. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. 1885 ജോ​ബ്​ ടൈ​റ്റി​ലു​ക​ളാ​ണ്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ൽ ലി​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ള്ള​ത്. ടെ​ക്​​നീ​ഷ്യ​ൻ, പ​രി​ശീ​ല​ക​ൻ, സൂ​പ്പ​ർ​വൈ​സ​ർ, ഷെ​ഫ്, ചി​ത്ര​കാ​ര​ൻ, റ​ഫ​റി തു​ട​ങ്ങി​യ തൊ​ഴി​ലു​ക​ൾ​ക്ക്​ കു​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഡി​​പ്ലോ​മ​യാ​ണ്.

യ​ന്ത്ര​സാ​മ​​ഗ്രി​ക​ളു​ടെ ഓ​പ​റേ​റ്റ​ർ​മാ​ർ, സെ​യി​ൽ​സ്​​മാ​ൻ തു​ട​ങ്ങി​യ​വ​ർ​ക്ക്​ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വേ​ണം. ഡ​യ​റ​ക്​​ട​ർ, എ​ൻ​ജി​നീ​യ​ർ, ഡോ​ക്​​ട​ർ, ന​ഴ്​​സ്, കാ​ലാ​വ​സ്ഥ ശാ​സ്​​ത്ര​ജ്ഞ​ൻ, ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ, ജി​യോ​ള​ജി​സ്​​റ്റ്, ഇ​ൻ​സ്​​ട്ര​ക്​​ട​ർ, അ​ധ്യാ​പ​ക​ർ, ഗ​ണി​ത​ശാ​സ്​​ത്ര​ജ്ഞ​ർ, സ്​​റ്റാ​റ്റി​സ്​​റ്റീ​ഷ്യ​ൻ, മാ​ധ്യ​മ​മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ തൊ​ഴി​ലു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക്​​ ബി​രു​ദ​ത്തി​ൽ കു​റ​യാ​ത്ത അ​ക്കാ​ദ​മി​ക യോ​ഗ്യ​ത​യു​ണ്ടാ​ക​ണം.

അ​തേ​സ​മ​യം, അ​വി​ദ​ഗ്​​ധ തൊ​ഴി​ലു​ക​ൾ​ക്ക്​ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ആ​വ​ശ്യ​മി​ല്ല. റ​സ്​​റ്റാ​റ​ൻ​റ്, ഫു​ഡ്​ ആ​ൻ​ഡ്​ ബീ​വ​റേ​ജ​സ്​ സ​ർ​വി​സ്, റീട്ടെയി​ൽ സ്​​റ്റോ​ർ, ഹോ​ട്ട​ൽ റി​സ​പ്​​ഷ​ൻ തു​ട​ങ്ങി​യ തൊ​ഴി​ലു​ക​ൾ ഈ ​ഗ​ണ​ത്തി​ൽ വ​രു​ന്ന​താ​ണ്.

സ്വ​കാ​ര്യ മേ​ഖ​ല​യി​ല​ട​ക്കം വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​മാ​വു​ന്ന​തോ​ടെ നി​ര​വ​ധി പേ​ർ​ക്ക്​ വി​സ പു​തു​ക്കാ​ൻ ക​ഴി​യാ​തെ വ​രും. അ​ക്കാ​ദ​മി​ക വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​തെ ടെ​ക്​​നീ​ഷ്യ​ൻ, സെ​യി​ൽ​സ്​ ആ​ൻ​ഡ്​ സ​ർ​വി​സ്​ തു​ട​ങ്ങി മേ​ഖ​ല​ക​ളി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദേ​ശി​ക​ളാ​ണ്​ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക്​ താ​ഴ്​​ന്ന ത​സ്​​തി​ക​യി​ലേ​ക്ക്​ വി​സ മാ​റ്റി​യ​ടി​ക്കേ​ണ്ടി​വ​രും. ​

കു​വൈ​ത്തി​ൽ 80 പ്ര​ഫ​ഷ​നു​ക​ളി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ യോ​ഗ്യ​ത​പ​രീ​ക്ഷ ന​ട​പ്പാ​ക്കാ​ൻ നീ​ക്ക​മു​ണ്ട്. ഓരോ വ​ർ​ഷ​വും 20 പ്ര​ഫ​ഷ​ൻ വീ​തം ഉ​ൾ​പ്പെ​ടു​ത്തി നാ​ലു​വ​ർ​ഷം കൊ​ണ്ട്​ 80 പ്ര​ഫ​ഷ​നി​ൽ എ​ത്തി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നാ​ണ്​ ആ​സൂ​ത്ര​ണ വ​കു​പ്പ്​ പ​റ​യു​ന്ന​ത്. യോ​ഗ്യ​ത പ​രീ​ക്ഷ നി​ല​വി​ൽ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കാ​ണ്​ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്. ക്ര​മേ​ണ മ​റ്റു ത​സ്​​തി​ക​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All