• Home
  • News
  • ഇന്ത്യന്‍ പ്രവാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ഖത്തറിലെ ഇന്ത്യന

ഇന്ത്യന്‍ പ്രവാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ഖത്തറിലെ ഇന്ത്യന്‍ എംബസി

ദോഹ : ഇന്ത്യന്‍ പ്രവാസികളുടെ മക്കള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയസ്‌പോറ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. 2021 നവംബര്‍ 30 വരെയാണ് അപേക്ഷിക്കാനുള്ള കാലാവധി. ദോഹയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 

ഇന്ത്യയിലെ കോളേജുകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കോ ഇന്ത്യന്‍ പ്രവാസികളുടെ നാട്ടിലുള്ള മക്കള്‍ക്കോ വിദേശകാര്യ മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

ഖത്തര്‍ ഉള്‍പ്പെടെ 18 ECR (ഇമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജരോ പ്രവാസികളോ ആയവരുടെ മക്കള്‍ക്ക് എല്ലാ വര്‍ഷവും 150 സ്‌കോളര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്യുന്നതാണ് മന്ത്രാലയത്തിന്റെ പദ്ധതി.

ഖത്തര്‍, അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, സൗദി, കുവൈത്ത്, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, ദക്ഷിണ സുഡാന്‍, സുഡാന്‍, സിറിയ, തായ്‌ലന്റ്, യു.എ.ഇ, യെമന്‍ എന്നീ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നത്.  

17 നും 21 നുമിടയില്‍ പ്രായമുള്ള നിശ്ചിത വിഭാഗത്തിലുള്ള, നിശ്ചിത അക്കാദമിക് യോഗ്യതയുമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.  മാതാപിതാക്കളുടെ പ്രതിമാസ വരുമാനം 4,000 ഡോളറില്‍ (QR14,564) കുറവായിരിക്കണം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ.  

സ്‌കോളര്‍ഷിപ്പ് സ്‌കീം പ്രകാരം, മൊത്തം സ്ഥാപന സാമ്പത്തിക ചെലവിന്റെ (IEC-ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്കോണമിക്ക് കോസ്റ്റ്) 75 ശതമാനം, പരമാവധി 4,000 ഡോളര്‍ വരെ, ഇന്ത്യന്‍ സര്‍ക്കാര്‍ വഹിക്കും. 

ഇനിപ്പറയുന്ന സ്ഥാപനങ്ങള്‍ സ്‌കീമിന് കീഴില്‍ വരും : 

 a) എന്‍.ഐ.ടികള്‍, ഐ.ഐ.ടികള്‍, പ്ലാനിംഗ് ആന്റ് ആര്‍ക്കിടെക്ചര്‍ സ്‌കൂളുകള്‍

 b) NAAC അംഗീകരിച്ചതും യു.ജി.സി അംഗീകരിച്ചതുമായ 'എ' ഗ്രേഡ് സ്ഥാപനങ്ങള്‍

 c) ഇന്ത്യയിലെ കേന്ദ്ര സര്‍വകലാശാലകള്‍

 d) DASA സ്‌കീമിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങള്‍

യോഗ്യതയുള്ള എല്ലാ അപേക്ഷകര്‍ക്കും സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ഫോര്‍ ഡയസ്‌പോറ ചില്‍ഡ്രന്‍ സ്‌കീം പ്രകാരം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി, www.spdcindia.gov.in ലെ എസ്.പി.ഡി.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All