• Home
  • News
  • കുട്ടികൾക്കായി ഒരു  സൂപ്പർമാർക്കറ്റ്.  ഉപഭോക്താക്കൾ മുതൽ ജീവനക്കാർ വരെ കുട്ടികൾ

കുട്ടികൾക്കായി ഒരു  സൂപ്പർമാർക്കറ്റ്.  ഉപഭോക്താക്കൾ മുതൽ ജീവനക്കാർ വരെ കുട്ടികൾ

ദോഹ : കുട്ടികൾക്കായി ഒരു  സൂപ്പർമാർക്കറ്റ്.  ഉപഭോക്താക്കൾ മുതൽ ജീവനക്കാർ വരെ കുട്ടികൾ തന്നെ. ലോകപ്രശസ്ത എജ്യൂക്കേഷൻ-എന്റർടെയ്ൻമെന്റ് ബ്രാൻഡായ കിഡ്‌സാനിയയുടെ ദോഹ കേന്ദ്രവും അൽമീറ കൺസ്യൂമർ ഗുഡ്‌സ് കമ്പനിയും ചേർന്നാണ്  കൗതുക മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്.

സമൂഹത്തിന്റെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ റീട്ടെയ്ൽ മേഖലയ്ക്കുള്ള പ്രാധാന്യം,  അനിവാര്യത എന്നിവയെക്കുറിച്ച് ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം.

ബിസിനസും പഠിക്കാം

 

സൂപ്പർമാർക്കറ്റിലെത്തുന്ന ഉപഭോക്താക്കളും കാഷ്യർ, ഡെലിവറി ജീവനക്കാർ, മർച്ചൻഡൈസർമാർ തുടങ്ങി വിവിധ ജോലികൾ നിർവഹിക്കുന്നതും കുട്ടികൾ തന്നെയാണ്. റീട്ടെയ്ൽ ശാലകൾക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ പഠിക്കാനും കമ്യൂണിക്കേഷൻ, ടീം വർക്ക്, സാമ്പത്തിക സാക്ഷരത തുടങ്ങിയ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരം കൂടിയാണിത്.

സ്വന്തമായി എങ്ങനെ സാധനങ്ങൾ വാങ്ങാം എന്നതു മുതൽ സാമ്പത്തിക ഇടപാടുകൾ കൃത്യമായി പൂർത്തിയാക്കാനും സ്റ്റോക്കുകൾ ക്രമീകരിക്കാനും ഓർഡറുകൾ ഡെലിവറി ചെയ്യാനും വരെ പഠിക്കാം. ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും വിപണി പ്രവർത്തനങ്ങൾ പഠിക്കാനും പങ്കാളിയാകാനും  അവസരം ലഭിക്കും. ഓരോ ജോലിയും പൂർത്തിയാക്കുമ്പോൾ കൃത്യമായി ശമ്പളവും ലഭിക്കും. കിഡ്‌സാനിയയുടെ കറൻസിയായ കിഡ്‌സോസ് ആണ് നൽകുക.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All