• Home
  • News
  • ബലദ്‌ന ഫാമിലെ ദുർഗന്ധം തീർക്കാൻ നടപടി തുടങ്ങി

ബലദ്‌ന ഫാമിലെ ദുർഗന്ധം തീർക്കാൻ നടപടി തുടങ്ങി

ദോഹ∙അൽഖോറിലെ ബലദ്‌ന ഫാമിൽ നിന്നുളള ദുർഗന്ധത്തെക്കുറിച്ച് സമീപവാസികൾ നൽകിയ പരാതി പരിഹരിക്കാൻ അധികൃതർ നടപടി തുടങ്ങി. ബലദ്‌ന ഫുഡ് ഇൻഡസ്ട്രീസ് കമ്പനിയുടെ ഫാമിൽ നിന്നുള്ള  ദുർഗന്ധത്തെക്കുറിച്ച് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും അൽഖോർ, അൽ ദഖീറ എന്നിവിടങ്ങളിലെ സെൻട്രൽ മുനിസിപ്പൽ (സിഎംസി)അംഗങ്ങളും കമ്പനി അധികൃതരുമായി കൂടിക്കാഴ്ച നടത്തി.
 പ്രശ്‌നം പരിഹരിക്കാൻ കമ്പനി സ്വീകരിക്കുന്ന നടപടികളും വിലയിരുത്തി. വിദഗ്ധരുടെ സഹകരണത്തോടെ ദുർഗന്ധത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്തി കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കാരണം കണ്ടെത്താനും മികച്ച സാങ്കേതിക പരിഹാരം നിർദേശിക്കാനും പഠനം നടത്തി വരികയാണെന്നും കമ്പനി വ്യക്തമാക്കി. പരിഹാര നടപടികൾക്ക് വേഗം കൂട്ടണമെന്നും അൽഖോറിലെ പ്രാദേശിക സമൂഹത്തിലുള്ളവരുമായി നേരിട്ട് ആശയവിനിമയം നടത്തി നടപടികളെക്കുറിച്ച് ബോധ്യപ്പെടുത്തണമെന്നും സിഎംസി അംഗങ്ങൾ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയൽ രാജ്യങ്ങൾ ഖത്തറിന് മേൽ ഉപരോധം പ്രഖ്യാപിച്ചതിന്റെ തുടക്കത്തിൽ ആരംഭിച്ച ബലദ്‌ന കമ്പനി രാജ്യത്തെ ഏറ്റവും വലിയ ക്ഷീര ഉൽപാദകരായി മാറുകയായിരുന്നു. ക്ഷീര ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നുമുണ്ട്. 23,000 പശുക്കളാണ്  ഫാമിലുള്ളത്. 250 ക്ഷീര ഉൽപന്നങ്ങളും വിപണിയിലുണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All