• Home
  • News
  • ഖത്തറിലെ നിരത്തുകളിൽ പരിശോധന ശക്തം; 416 പേർക്കെതിരെ നടപടി സ്വീകരിച്ച് ആഭ്യന്തര മ

ഖത്തറിലെ നിരത്തുകളിൽ പരിശോധന ശക്തം; 416 പേർക്കെതിരെ നടപടി സ്വീകരിച്ച് ആഭ്യന്തര മന്ത്രാലയം

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണവിധേയമാക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയവും അധികൃതരും നിരന്തരം പരിശ്രമിക്കുമ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനില്‍ 416 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ഇതില്‍ 411 പേര്‍ക്കെതിരെ പൊതുസ്ഥലത്ത് ഇറങ്ങുമ്പോള്‍ മാസ്‌ക്ക് ധരിക്കാത്തതിനും ഇഹ്തിറാസ് ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് അഞ്ച് പേര്‍ക്കെതിരെയും നടപടിയെടുത്തിരിക്കുന്നത്. 

ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യഷന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികളും പിഴകളുമാണ് നിയമലംഘകരെ കാത്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അതുകൊണ്ട് പ്രവാസികള്‍ പുറത്തിറങ്ങുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പുറത്തിറങ്ങുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All