• Home
  • News
  • ഇഖാമ പുതുക്കാൻ 2,000 ദിനാർ

ഇഖാമ പുതുക്കാൻ 2,000 ദിനാർ

കുവൈത്ത് സിറ്റി ∙ 60 കഴിഞ്ഞ, ബിരുദധാരികളല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് 2,000 ദിനാർ ഫീസ് ഏർപ്പെടുത്തണമെന്ന നിർദേശം പിൻ‌വലിക്കണമെന്നു കുവൈത്ത് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്‌ട്രി ചെയർമാൻ മുഹമ്മദ് അൽ സഖർ ആവശ്യപ്പെട്ടു.

മാൻ‌പവർ അതോറിറ്റിയുടെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിനു നിവേദനവും നൽകി. ഇത്ര ഭീമമായ തുക നൽകി ഇഖാമ പുതുക്കാൻ ഭൂരിപക്ഷം ആളുകളും തയാറാകില്ല. പരിചയസമ്പന്നരായ ആളുകളുടെ സേവനം രാജ്യത്തിന് ലഭിക്കാത്ത സാഹചര്യമാകും അതുവഴി സൃഷ്ടിക്കപ്പെടുകയെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ഫീസ് 500 ദിനാർ ആയി നിജപ്പെടുത്തി ഇഖാമ പുതുക്കുന്നതിന് സൗകര്യം നൽകാമെന്നാണ് വാണിജ്യ-വ്യവസായ മന്ത്രി അബ്ദുല്ല അൽ സൽമാന്റെ അഭിപ്രായമെന്നും എന്നാൽ 2,000 ദിനാർ എന്ന കാര്യത്തിൽ മാൻ‌പവർ അതോറിറ്റി ചെയർമാൻ അഹമ്മദ് മൂസ നിർബന്ധം പിടിക്കുകയാണെന്നും ചേംബർ വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരി ഒന്നു മുതൽ കുവൈത്തിൽ 60 കഴിഞ്ഞ ബിരുദധാരികൾ അല്ലാത്ത വിദേശികൾക്ക് ഇഖാമ പുതുക്കി നൽകുന്നില്ല. അതുവഴിയുള്ള പ്രതിസന്ധിയെക്കുറിച്ച് വിവിധ തലങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളെത്തുടർന്നാണ് ഫീസ് ഈടാക്കി ഇഖാമ പുതുക്കി നൽകാമെന്ന ആലോചന ശക്തമായത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All