• Home
  • News
  • ഉടൻ വാടകയ്ക്കെടുക്കാം, ഖത്തരി വീടുകളും

ഉടൻ വാടകയ്ക്കെടുക്കാം, ഖത്തരി വീടുകളും

ദോഹ : വിനോദ സഞ്ചാരികൾക്ക് അവധിക്കാല താമസത്തിനായി ഹ്രസ്വകാലാടിസ്ഥാനത്തിൽ സ്വദേശി വീടുകൾ വാടകയ്ക്ക് നൽകുന്നത് ഉടൻ യാഥാർഥ്യമാകും. ഇതു സംബന്ധിച്ച് നഗരസഭ പരിസ്ഥിതി മന്ത്രാലയവും ഖത്തർ ടൂറിസവും തമ്മിൽ ചർച്ച നടക്കുന്നതായി മന്ത്രാലയം നഗരസഭാകാര്യ വിഭാഗം അസി. അണ്ടർസെക്രട്ടറി മൻസൂർ അബ്ദുല്ല അൽ മഹ്മൂദ് വ്യക്തമാക്കി.

ബിൽഡ് യുവർ ഹൗസ് പ്രദർശനത്തോടനുബന്ധിച്ചായിരുന്നു വിശദീകരണം. വാടകയ്ക്ക് നൽകാൻ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും ചട്ടങ്ങളും തയാറാക്കാനാണു ഖത്തർ ടൂറിസവുമായി ചർച്ച നടക്കുന്നുന്നത്.

പദ്ധതിക്ക് അംഗീകാരമായാൽ ഫിഫ ലോകകപ്പ് കാണാനെത്തുന്നവരടക്കമുള്ള വിനോദസഞ്ചാരികൾക്കു സ്വദേശി വീടുകളിൽ വാടകയ്ക്ക് താമസിക്കാനാകും. വിനോദസഞ്ചാരികൾക്ക് ഖത്തറിന്റെ പ്രാദേശിക സംസ്‌കാരം ആഴത്തിൽ മനസ്സിലാക്കാനും ഇതു സഹായിക്കും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All