• Home
  • News
  • 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾ കൊവിഡ് വാക്‌സിനെടുക്കണം; നിർദേശവുമായി ഖത്ത

12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾ കൊവിഡ് വാക്‌സിനെടുക്കണം; നിർദേശവുമായി ഖത്തർ അധികൃതർ

ദോഹ: രാജ്യത്ത് 12 നും 15നും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികളും കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കണമെന്ന് നിര്‍ദേശവുമായി ഖത്തര്‍ പി.എച്ച്.സി.സി (പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍). 

കുടുംബത്തിനകത്തുള്ള പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് പരിരക്ഷ ഒരുക്കുന്നതിന് 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച് സങ്കര്‍ണതകള്‍ ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 

കുട്ടികളിലെ കൊവിഡ് അണുബാധയെക്കുറിച്ച് ഖത്തര്‍ പി.എച്ച്.സി.സി മാനേജിംഗ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുള്‍മാലിക്കിന്റെ നേതൃത്വത്തില്‍ പി.എച്ച്.സി.സിയില്‍ നിന്നുള്ള വിദഗ്ധ സംഘം നേരത്തെ ശാസ്ത്രീയ പഠനം നടത്തിയിരുന്നു.

പഠന റിപ്പോര്‍ട്ട് അനുസരിച്ച് 18 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ കൊവിഡ് രോഗബാധ വലിയ സങ്കീര്‍ണതകള്‍ക്ക് കാരണമാകുന്നില്ലെന്ന് കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

എങ്കിലും മുന്‍കരുതല്‍ നടപടിയെന്നോണം കുട്ടികളും വാക്‌സിന്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതര്‍ പറയുന്നു. അതേസമയം, വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെപ്പറ്റി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അനൗദ്യോഗികവും തെറ്റായതുമായ വ്യാജ വാര്‍ത്തകളെ വിശ്വസിക്കരുതെന്നും അധികൃതര്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

വാകസിന്‍ സംബന്ധമായ ശരിയായ വിവരങ്ങള്‍ അറിയുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഔദ്യോഗിക സ്‌ത്രോതസുകള്‍ മാത്രം ഉപയോഗിക്കണമെന്നും പി.എച്ച്.സി.സി അധികൃതര്‍ നിര്‍ദേശിച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All