• Home
  • News
  • ഉ​പയോഗശൂന്യ വാഹനങ്ങൾ സ്വന്തം പേരിൽനിന്നൊഴിവാക്കാം

ഉ​പയോഗശൂന്യ വാഹനങ്ങൾ സ്വന്തം പേരിൽനിന്നൊഴിവാക്കാം

ജി​ദ്ദ: രാ​ജ്യ​ത്ത് ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ സ്വ​ന്തം പേ​രി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ അ​വ​സ​രം വ​രു​ന്നു. സൗ​ദി മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ തീ​രു​മാ​നം അ​ടു​ത്ത മാ​ർ​ച്ചോ​ടെ പ്രാ​ബ​ല്യ​ത്തി​ലാ​കും. വ്യ​ക്തി​ക​ളു​ടെ പേ​രി​ലു​ള്ള സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യാ​ൽ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ക്കാ​റു​ണ്ട്. ഇ​വ​യി​ൽ ഉ​ട​മ​ക​ളി​ല്ലാ​ത്ത​വ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം​ത​ന്നെ നീ​ക്കം​ചെ​യ്യും. എ​ന്നാ​ൽ, ന​മ്പ​ർ പ്ലേ​റ്റ​ട​ക്കം രേ​ഖ​ക​ളു​ള്ള വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ വ്യ​ക്തി​ക​ൾ​ക്ക് ചെ​ല​വ് വ​രാ​റു​ണ്ട്. താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന്​ വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ക്കു​ന്നി​ട​ത്തേ​ക്ക് എ​ത്തി​ക്കാ​നും പ​ണ​ച്ചെ​ല​വു​ണ്ടാ​കും. ഇ​തി​നു പു​റ​മെ വാ​ഹ​ന​ങ്ങ​ളു​ടെ രേ​ഖ സ്വ​ന്തം ഇ​ഖാ​മ (റെ​സി​ഡ​ൻ​റ്​ പെ​ർ​മി​റ്റി)​ൽ​നി​ന്ന്​ നീ​ക്കം​ചെ​യ്യാ​നും ഫീ​സു​ണ്ടാ​കും. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ലു​ള്ള ഫീ​സൊ​ന്നു​മി​ല്ലാ​തെ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ സ്വ​ന്തം പേ​രി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​നാ​ണ് അ​വ​സ​രം വ​രു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് ഒ​ന്നു​ മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​വ​സ​രം. ഈ ​കാ​ലാ​വ​ധി​ക്കു​ള്ളി​ൽ വ്യ​ക്തി​ക​ൾ​ക്ക് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച് വാ​ഹ​നം സ്വ​ന്തം പേ​രി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാം. ഈ ​വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യേ​ണ്ട​തു​ണ്ടെ​ങ്കി​ൽ അ​തി​െൻറ ചെ​ല​വും ഭ​ര​ണ​കൂ​ടം വ​ഹി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​ൻ പ്ര​ത്യേ​ക കാ​മ്പ​യി​ൻ ന​ട​ത്താ​നും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All