• Home
  • News
  • ബാങ്ക് ജീവനക്കാരനെന്ന വ്യാജേന തട്ടിപ്പ്; സ്വദേശിക്ക് നഷ്ടമായത് 98 ലക്ഷത്തോളം രൂപ

ബാങ്ക് ജീവനക്കാരനെന്ന വ്യാജേന തട്ടിപ്പ്; സ്വദേശിക്ക് നഷ്ടമായത് 98 ലക്ഷത്തോളം രൂപ

റിയാദ്: സൗദിയില്‍ ഓണ്‍ലൈണ്‍ ബാങ്ക് തട്ടിപ്പിലൂടെ സ്വദേശിക്ക് അഞ്ചു ലക്ഷം റിയാല്‍(98 ലക്ഷത്തോളം രൂപ) നഷ്ടമായി. ബാങ്ക് ജീവനക്കാരനാണെന്ന വ്യാജേന ഫോണില്‍ സന്ദേശം അയച്ച്  വിവരങ്ങള്‍ കൈക്കലാക്കി മിനിറ്റുകള്‍ക്കകം 500,000 റിയാല്‍ കൈക്കലാക്കുകയായിരുന്നു. 

ബാങ്ക് അഡ്മിനിസ്‌ട്രേഷനിലെ ജീവനക്കാരനാണെന്ന് വെളിപ്പെടുത്തിയാണ് ആദ്യം ഫോണ്‍ സന്ദേശം എത്തിയത്. വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനാണെന്ന് ബോധ്യപ്പെടുത്തി ബാങ്ക് അകൗണ്ട് നമ്പര്‍, ഐബാന്‍ നമ്പര്‍, പാസ്വേര്‍ഡ് എന്നിവ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

ബാങ്കില്‍ നിന്നാണെന്ന് കരുതിയ പൗരന്‍ വിവരങ്ങള്‍ നല്‍കി.വിവരങ്ങള്‍ കൈമാറിയതിന് പിന്നാലെ ഫോണിലേക്ക് വന്ന ഒ.ടി.പി നമ്പറും നല്‍കി. ഇതിനു ശേഷമാണ് തന്റെ എല്ലാ പണവും മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയതെന്ന് സൗദി പൗരന്‍ പറയുന്നു. 

ഉടന്‍ തന്നെ ബാങ്കിലെത്തി പരാതി നല്‍കിയപ്പോള്‍ നല്‍കിയ അന്വേഷണത്തില്‍ പിന്‍വലിക്കപ്പെട്ട പണം ഒരു സ്ത്രീയുടെ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് കണ്ടെത്തിയത്. പൊലീസില്‍ പരാതി നല്‍കാന്‍ ബാങ്ക് ആവശ്യപ്പെട്ടതായി നിയമ ഉപദേഷ്ടാവ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ശൈബാന്‍ പറഞ്ഞു. 

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും പോലീസ് സ്വീകരിച്ചതായും പൗരന്റെ അക്കൗണ്ടും കൈമാറ്റം നടത്തിയ സ്ഥാപനത്തിന്റെ അക്കൗണ്ടും താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. പണം തിരിച്ചു പിടിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All