• Home
  • News
  • പ്രവാസം അവസാനിപ്പിച്ച് തിരിച്ചു പോകേണ്ടി വന്നവരിൽ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്

പ്രവാസം അവസാനിപ്പിച്ച് തിരിച്ചു പോകേണ്ടി വന്നവരിൽ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് പ്രവാസം അവസാനിപ്പിച്ച് പോകുന്നവരില്‍ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യപാദത്തില്‍ മാത്രം 21,341 ഇന്ത്യക്കാരാണ് കുവൈത്തിലെ വിവിധ തൊഴില്‍ മേഖലകളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. 

മാന്‍പവര്‍ അതോറിറ്റി പുറത്ത് വിട്ട കണക്കു പ്രകാരം 2021 ആദ്യപാദത്തില്‍ 21,341 ഇന്ത്യക്കാരാണ് കുവൈത്തിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ നിന്നു തിരിച്ചു പോയത്. കൊവിഡ് പ്രതിസന്ധിയും സ്വദേശിവല്‍ക്കരണ നടപടികളും പ്രായനിബന്ധനയും കാരണം ജോലി നഷ്ടപ്പെട്ടതാണ് പലരെയും നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാക്കിയത്.

11,135 ഈജിപ്തുകാരും 6,136 ബംഗ്ലാദേശ് പൗരന്മാരും 4185 നേപ്പാള്‍ പൗരന്മാരും 1250 പാകിസ്ഥാനികളും 1953 ഫിലിപ്പൈനികളും സ്വകാര്യ തൊഴില്‍ മേഖലയില്‍നിന്ന് ഇക്കാലയളവില്‍ തിരിച്ചുപോയി.

കുവൈത്ത് വിട്ട ഗാര്‍ഹികത്തൊഴിലാളികളുടെ പട്ടികയിലും കൂടുതല്‍ ഇന്ത്യക്കാരാണ്. ഇന്ത്യ (10169) ഫിലിപ്പൈന്‍സ് (2543), ബംഗ്ലാദേശ് (773), എത്യോപ്യ (177), നേപ്പാള്‍ (664), ഇന്തോനേഷ്യ (22), മറ്റു രാജ്യക്കാര്‍ (950) എന്നിങ്ങനെയാണ് ഗാര്‍ഹിക മേഖലയില്‍ നിന്ന് മടങ്ങിയവരുടെ കണക്ക്. 

ഗാര്‍ഹിക മേഖലയില്‍ ഇക്കാലയളവില്‍ ആകെ 17,398 പേരുടെ കുറവുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമായതിനാല്‍ കണക്കുകളില്‍ ഇന്ത്യക്കാര്‍ മുന്നില്‍ എത്തുന്നത് സ്വാഭാവികമാണെന്നാണ് വിലയിരുത്തല്‍.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All