• Home
  • News
  • ഖത്തറിലെ പൊതുഗതാഗത നിയന്ത്രണത്തിന് ‘സില’

ഖത്തറിലെ പൊതുഗതാഗത നിയന്ത്രണത്തിന് ‘സില’

ദോഹ : ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങൾ ഇനി 'സില'യുടെ കീഴിൽ. ദോഹ മെട്രോ, മൗസലാത്തിന്റെ കർവ ബസുകളും ടാക്‌സികളും, ട്രാം സർവീസുകൾ തുടങ്ങി പൊതുഗതാഗത സൗകര്യങ്ങളെ 'സില' എന്ന ഒറ്റ ശൃംഖലയ്ക്ക് കീഴിലാക്കിയതായി ഗതാഗത വാർത്താ വിനിമയ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. കണക്​ഷൻ എന്നാണ് സില എന്ന അറബ് പദത്തിന്റെ അർഥം

രാജ്യത്തെ ഗതാഗത സൗകര്യങ്ങളിലേക്കുളള പ്രവേശനം മെച്ചപ്പെടുത്തുകയാണ് സിലയുടെ ലക്ഷ്യം.

ഖത്തർ റെയിൽവേ, മൗസലാത്ത്, ഖത്തർ ഫൗണ്ടേഷൻ, മിഷ്‌റെബ് പ്രോപ്പർട്ടീസ് എന്നിവയുടെ പങ്കാളിത്തത്തോടെ ഘട്ടം ഘട്ടമായി സില പൂർണതോതിൽ പ്രവർത്തന സജ്ജമാകും.

പൗരന്മാർക്കും പ്രവാസി താമസക്കാർക്കും സന്ദർശകർക്കും തടസമില്ലാത്ത യാത്രാ സൗകര്യങ്ങൾ സില എന്ന ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. വരും ആഴ്ചകളിലായി സിലയുടെ ആപ്പും വെബ്‌സൈറ്റും സജ്ജമാകും. രാജ്യത്തുടനീളമുള്ള യാത്ര പ്ലാൻ ചെയ്യാൻ ജനങ്ങൾക്ക് ഇതിലൂടെ എളുപ്പം കഴിയും.

മികച്ച റൂട്ടുകൾ അറിയാം. യാത്രയ്ക്കായി ബസുകൾ, മെട്രോ, മെട്രോലിങ്കുകൾ, ട്രാം, ടാക്‌സി എന്നിവയുടെ മികച്ച കോംപിനേഷൻ അറിയാം.

സ്റ്റേഷനുകൾ, സ്റ്റോപ്പുകൾ, റൂട്ടുകൾ, സർവീസ് ടൈംടേബിളുകൾ എന്നിവയെല്ലാം ആപ്പിലൂടെയും വെബിലൂടെയും അറിയാം. വരും നാളിൽ കൂടുതൽ മികച്ച പദ്ധതികളും സില നടപ്പാക്കും.സമീപ ഭാവിയിൽ തന്നെ ഏകീകൃതവും സമ്പർക്കരഹിതവുമായ പേയ്‌മെന്റ് സംവിധാനങ്ങൾ, പുതിയ സർവീസുകൾ, ഗതാഗത സംവിധാനങ്ങൾ എന്നിവയും നടപ്പാക്കും. ഒപ്പം പൊതുജന ബോധവൽക്കരണത്തിലൂടെ പൊതുഗതാഗത സംവിധാനങ്ങളുടെ ജനകീയത കൂട്ടും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All