• Home
  • News
  • അ​തി​വി​ശാ​ല ഷോ​പ്പി​ങ്​ അ​നു​ഭ​വ​വു​മാ​യി ലു​ലു അ​ബു സി​ദ്ര മാ​ൾ

അ​തി​വി​ശാ​ല ഷോ​പ്പി​ങ്​ അ​നു​ഭ​വ​വു​മാ​യി ലു​ലു അ​ബു സി​ദ്ര മാ​ൾ

​ദോ​ഹ: ഖ​ത്ത​റി​ലെ ഷോ​പ്പി​ങ്​ ലോ​ക​ത്തി​ന്​ പു​തു അ​നു​ഭ​വം പ​ക​ർ​ന്ന്​​ പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റ്​ അ​ബു സി​ദ്ര​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഖ​ത്ത​റി​ൽ ലു​ലു ഗ്രൂ​പ്പി​െൻറ 15ാമ​ത്​ ഹൈ​പ​ർ മാ​ർ​ക്ക​റ്റാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. 24,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​ശാ​ല​ത​യി​ൽ, എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ച്​ ഏ​റ്റ​വും മി​ക​ച്ച ഷോ​പ്പി​ങ്​ അ​നു​ഭ​വം സ​മ്മാ​നി​ച്ചാ​ണ്​ അ​ബു സി​ദ്ര മാ​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത ഷോ​പ്പി​ങ്​ സം​വി​ധാ​ന​ങ്ങ​ളെ അ​ടി​മു​ടി മാ​റ്റി​യെ​ഴു​തി അ​തി​നൂ​ത​ന സാ​​ങ്കേ​തി​ക വി​ദ്യ​ക​ളാ​ണ്​ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
പ്രൗ​ഢ​ഗം​ഭീ​ര ച​ട​ങ്ങി​ൽ  ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി, ശൈ​ഖ്​ ജാ​സിം മു​ഹ​മ്മ​ദ്​ ആ​ൽ​ഥാ​നി, ശൈ​ഖ്​ ഹ​സ്സ​ൻ ബി​ൻ ഖാ​ലി​ദ്​ ആ​ൽ​ഥാ​നി, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ, ഹു​സൈ​ൻ ഇ​ബ്രാ​ഹീം അ​ൽ​ഫ​ർ​ദാ​ൻ, ഫ​ർ​ദാ​ൻ ഫ​ഹ​ദ്​ അ​ൽ​ഫ​ർ​ദാ​ൻ, ഫാ​തി​ൽ ഇ​ബ്രാ​ഹീം, കെ. ​അ​ബു​രി​ഷ്, ക​മേ​ഴ്​​സ്യ​ൽ ബാ​ങ്ക്​ സി.​ഇ.​ഒ ജോ​സ​ഫ്​ എ​ബ്ര​ഹാം, ദോ​ഹ ബാ​ങ്ക്​ സി.​ഇ.​ഒ ഡോ. ​സീ​താ​രാ​മ​ൻ, ലു​ലു ഗ്രൂ​പ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ​ത്താ​ഫ്​ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ​ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 'ലു​ലു ഗ്രൂ​പ്പി​െൻറ 215ാമ​ത്തെ ഹൈ​പ​ർ മാ​ർ​ക്ക​റ്റ്​ ഖ​ത്ത​റി​ൽ തു​റ​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​നാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ട്. ലോ​ക​ത്തെ​ത​ന്നെ അ​തി​വി​ശാ​ല​വും വി​പു​ല​വു​മാ​യ ഷോ​പ്പി​ങ്​ അ​നു​ഭ​വം ഖ​ത്ത​റി​ലെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ന​ൽ​കാ​ൻ ലു​ലു ഗ്രൂ​പ്പി​ന്​ അ​വ​സ​ര​മൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഖ​ത്ത​റി​ലെ 15ാമ​ത്തെ ലു​ലു ഔ​ട്​​ലെ​റ്റാ​ണ്​ അ​ബു സി​ദ്ര ഹൈ​പ​ർ മാ​ർ​ക്ക​റ്റ്. ഖ​ത്ത​റി​ലെ ഭ​ര​ണ നേ​തൃ​ത്വ​ത്തി​െൻറ വി​ശാ​ല​മാ​യ കാ​ഴ്​​ച​പ്പാ​ടാ​ണ്​ ഞ​ങ്ങ​ളു​ടെ ആ​ത്​​മ​വി​ശ്വാ​സം' -ഉ​ദ്​​ഘാ​ട​ന​ത്തി​നു​ശേ​ഷം ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു. കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ കെ​ടു​തി​ക​ൾ അ​തി​ജീ​വി​ച്ച്​ വ്യാ​പാ​ര​മേ​ഖ​ല വീ​ണ്ടെ​ടു​ക്ക​ലി​െൻറ പാ​ത​യി​ലാ​ണി​പ്പോ​ൾ. ലോ​ക​ക​പ്പി​നെ​യും 2030 ഏ​ഷ്യ​ൻ ഗെ​യിം​സി​നെ​യും വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന ഖ​ത്ത​ർ ഈ ​തി​രി​ച്ചു​വ​ര​വി​ൽ എ​ല്ലാ​വ​ർ​ക്കും ആ​ത്​​മ​വി​ശ്വാ​സം പ​ക​രു​ന്ന​തു​മാ​ണ്​' -​അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​റു​കി​ട വി​ൽ​പ​ന​യി​ലെ അ​തി​നൂ​ത​ന​ത്വ​വും പു​തു​മ​യു​മു​ള്ള ചെ​യ​ർ​മാ​െൻറ ദീ​ർ​ഘ​വീ​ക്ഷ​ണ​വും കാ​ഴ്​​ച​പ്പാ​ടു​മാ​ണ്​ അ​ബൂ സി​ദ്ര​മാ​ളി​ല​ൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന്​ ഡ​യ​റ​ക്​​ട​ർ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ​ത്താ​ഫ്​ പ​റ​ഞ്ഞു. വ​രി​നി​ൽ​ക്കാ​തെ​ത​ന്നെ ഷോ​പ്പി​ങ്​ പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങാ​നു​ള്ള സാ​​ങ്കേ​തി​ക സം​വി​ധാ​നം, സീ​റോ വേ​സ്​​റ്റ്​ റീ ​ഫി​ൽ സ്​​റ്റേ​ഷ​ൻ, ലു​ലു കു​ക്കി​ങ്​ സ്​​കൂ​ൾ, 2000 പാ​ർ​ക്കി​ങ്​ സ്​​പേ​സ്​ തു​ട​ങ്ങി നി​ര​വ​ധി പു​തു​മ​ക​ളോ​ടെ​യാ​ണ്​ വി​ശാ​ല​മാ​യ മാ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All