• Home
  • News
  • വ്യോമഗതാഗത മേഖലയിലും സ്വദേശിവല്‍ക്കരണം, പ്രവാസികള്‍ക്ക് 10,000 തൊഴിലുകള്‍ നഷ്ടമ

വ്യോമഗതാഗത മേഖലയിലും സ്വദേശിവല്‍ക്കരണം, പ്രവാസികള്‍ക്ക് 10,000 തൊഴിലുകള്‍ നഷ്ടമാകും

റിയാദ് : കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാനുള്ള നീക്കവുമായി സൗദി അറേബ്യ. രാജ്യത്തെ വ്യോമഗതാഗത മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കാനാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി, മാനവ വിഭവശേഷി വികസന നിധി (ഹദഫ്) മേധാവികളുമായി ചര്‍ച്ച നടത്തി.

റിയാദിലെ സിവില്‍ ഏവിയേഷന്‍ ആസ്ഥാനത്താണ് ജനറല്‍ അതോറിറ്റി മേധാവി അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ദുഐലജും ഹദഫ് മേധാവി തുര്‍ക്കി ബിന്‍ അബ്ദുല്ല അല്‍ജവൈനിയും കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയില്‍ വിവിധ തസ്തികകള്‍ക്കാവശ്യമായ യോഗ്യത, ഉദ്യോഗാര്‍ഥികളുടെ തെരഞ്ഞെടുപ്പ്, അവര്‍ക്കുള്ള നൈപുണ്യ പരിശീലനം തുടങ്ങിയ കാര്യങ്ങളും വിഷയമായി.

വ്യോമമേഖലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളില്‍ 10,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് സിവില്‍ ഏവിയേഷന്‍ ലക്ഷ്യമിടുന്നത്. വ്യോമഗതാഗത മേഖലയിലെ മാനേജ്മെന്റ്, ടെക്നിക്കല്‍, അഡ്മിനിസ്ട്രേഷന്‍, ഓപ്പറേഷന്‍ മേഖലകളിലെ ജോലികള്‍ ഉള്‍പ്പെടെയാണിത്. 

ഈ വര്‍ഷം ജനുവരിയിലാണ് സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി, മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ പൊതു, സ്വകാര്യ വ്യോമഗതാഗത രംഗത്തെ ജോലികള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള സംരംഭം ആരംഭിച്ചത്. പുതിയ തീരുമാനം നടപ്പാകുന്നതോടെ രാജ്യത്തെ വിമാനത്താവളങ്ങളിലും വിമാനക്കമ്പനികളിലും ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളുടെ ജോലി നഷ്ടമാകും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All