• Home
  • News
  • കളിച്ചുകൊണ്ടിരിക്കേ ഗേറ്റ് തലയിൽ വീണ് മുന്നു വയസ്സുകാരന് ദാരുണാന്ത്യം

കളിച്ചുകൊണ്ടിരിക്കേ ഗേറ്റ് തലയിൽ വീണ് മുന്നു വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് തലയിലേക്ക് മറിഞ്ഞു വീണ് മൂന്നു വയസ്സുകാരനു ദാരുണാന്ത്യം. മട്ടന്നൂര്‍ ഉരുവച്ചാല്‍ പെരിഞ്ചേരിയിലെ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെയും ആയിഷയുടെയും മകന്‍ ഹൈദറാണു മരിച്ചത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം.

അയല്‍ വീട്ടിലെ ഗേറ്റിനു സമീപം കൂട്ടുകാരോടൊത്തു കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ഇന്നു പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. സ്ലൈഡിങ് ഗേറ്റ് അബദ്ധത്തില്‍ തെന്നി കുട്ടിയുടെ ദേഹത്തേക്കു വീഴുകയായിരുന്നു. ദുബയിലുള്ള കുഞ്ഞിന്റെ പിതാവു നാട്ടിലെത്തിയ ശേഷം കബറടക്കം നടക്കും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All