• Home
  • News
  • കൊവിഡ് പ്രതിരോധത്തിനായി ഗുളികകളുടെ പരീക്ഷണം ആരംഭിച്ച് ഫൈസര്‍

കൊവിഡ് പ്രതിരോധത്തിനായി ഗുളികകളുടെ പരീക്ഷണം ആരംഭിച്ച് ഫൈസര്‍

കൊവിഡിനെ പ്രതിരോധിക്കാന്‍ ഗുളികകളുടെ പരീക്ഷണം ആരംഭിച്ച് ഫൈസര്‍. കൊവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടാവുന്ന സമയത്ത് വൈറസിനെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രതിരോധ ഗുളികകളാണ് ഫൈസര്‍ പരീക്ഷണം തുടങ്ങിയിരിക്കുന്നത്.

എച്ച്.ഐ.വി മരുന്നായ റിറ്റോണാവീറിന്റെ കുറഞ്ഞ അളവുമായി ചേര്‍ന്നാണ് ഗുളിക വികസിപ്പിക്കുന്നത്. കുറഞ്ഞത് 18 വയസ്സ് പ്രായമുള്ളവരിലും രോഗബാധിതനായ ഒരാളുമായി ഒരേ വീട്ടില്‍ താമസിക്കുന്നവരെയും ഉള്‍പ്പെടുത്തി പഠനം നടത്തുമെന്ന് മരുന്ന് നിര്‍മ്മാതാവ് പറഞ്ഞു.

അവസാന ഘട്ട പഠനത്തില്‍ 2,660 പേരെ ചേര്‍ക്കാനാണ് ഫൈസര്‍ പദ്ധതിയിടുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ദിവസത്തില്‍ രണ്ടുതവണ വീതം അഞ്ച് മുതല്‍ 10 ദിവസം വരെ മരുന്ന് നല്‍കാനാണ് തീരുമാനം. രോഗം ബാധിച്ച ആളുകള്‍ക്കും ഇതുപയോഗിക്കാനുള്ള സാധ്യതയും അവര്‍ പരിഗണിക്കുന്നുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All