• Home
  • News
  • ഖത്തറില്‍ വിസാ നിയമങ്ങള്‍ ലംഘിച്ച പ്രവാസികള്‍ക്ക് തിരുത്താന്‍ അവസരം

ഖത്തറില്‍ വിസാ നിയമങ്ങള്‍ ലംഘിച്ച പ്രവാസികള്‍ക്ക് തിരുത്താന്‍ അവസരം

ദോഹ: ഖത്തറില്‍ വിസാ നിയമ വ്യവസ്ഥകള്‍ ലംഘിച്ച പ്രവാസികളുടെ നിയമപരമായ സ്റ്റാറ്റസ് ക്രമപ്പെടുത്താന്‍ സമയം അനുവദിച്ച് ആഭ്യന്തര മന്ത്രാലയം. 2021 ഒക്ടോബര്‍ 10 മുതല്‍ 2021 ഡിസംബര്‍ 31 വരെയാണ് സമയപരിധി.

റെസിഡന്‍സി നിയമങ്ങള്‍, വര്‍ക്ക് വിസാ നിയമം, ഫാമിലി വിസിറ്റ് വിസാ നിയമം എന്നിവ ലംഘിച്ചിട്ടുള്ള എല്ലാ പ്രവാസികള്‍ക്കും ഈ സമയ പരിധി ഉപയോഗപ്പെടുത്താവുന്നതാണ്. സ്റ്റാറ്റസ ക്രമപ്പെടുത്തി നിയമ നടപടികള്‍ ഒഴിവാക്കാന്‍ ഈ സാവകാശം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രാലയം അറിയിച്ചു.

നിയമ ലഘനം നടത്തിയ പ്രവാസികള്‍, തൊഴിലുടമകള്‍ എന്നിവര്‍ക്ക് സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റിനെയോ അല്ലെങ്കില്‍ താഴെ പറയുന്ന ഏതെങ്കിലും സേവന കേന്ദ്രങ്ങളേയോ സമീപിച്ച് പിഴ ഒഴിവാക്കാനോ കുറവ് വരുത്താനോ ഉള്ള അപേക്ഷ നല്‍കാം.

ഉമ്മു സലാല്‍, ഉമ്മു സുനൈം , മിസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളിലാണ് അപേക്ഷ നല്‍കാന്‍ സൗകര്യമുള്ളത്. അനുവദിച്ചിട്ടുള്ള കാലയളവില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആറു മണി വരെയാണ് സേവനം ലഭിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഖത്തറില്‍ തുടരുന്നതിനുള്ള നിയപരമായ അംഗീകാരം അനുവദിച്ചുകിട്ടുന്നതിനുള്ള ഈ അവസരം എല്ലാവരും വിനിയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. അല്ലെങ്കില്‍ തുടര്‍ന്നുണ്ടാവുന്ന കര്‍ശനമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All