• Home
  • News
  • ബൂസ്റ്റർ ഡോസ് വാക്സീന് റജിസ്റ്റർ ചെയ്യാൻ അഭ്യർഥിച്ച് ബഹ്റൈൻ

ബൂസ്റ്റർ ഡോസ് വാക്സീന് റജിസ്റ്റർ ചെയ്യാൻ അഭ്യർഥിച്ച് ബഹ്റൈൻ

മനാമ : അർഹരായ മുഴുവൻ ആളുകളും ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിന് BeAware ആപ്പ് വഴിയോ www.healthalert.gov.bh. എന്ന വെബ്സൈറ്റ് വഴിയോ റജിസ്റ്റർ ചെയ്യണമെന്ന് ദേശീയ സമിതി അഭ്യർഥിച്ചു. ബൂസ്റ്റർ വാക്സീന് അർഹതയുള്ളവരുടെ പദവി BeAware ആപ്പിൽ കഴിഞ്ഞ ദിവസം തൊട്ട് പച്ച ഷീൽഡിൽനിന്ന് മഞ്ഞ ഷീൽഡ് ആയി മാറ്റിയിട്ടുണ്ട്.

ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുകയാണെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ അവഗണിക്കരുതെന്ന് സമിതി അംഗം കൂടിയായ ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.വലീദ് ഖലീഫ് അൽ മനീ‌അ പറഞ്ഞു. ജൂലായ് 1 മുതൽ ഒക്ടോബർ 1 വരെയുള്ള സ്ഥിതിവിവര കണക്ക് അനുസരിച്ച് കോവിഡ് ബാധിതരായവരിൽ 52% ബൂസ്റ്റർ വാക്സീൻ എടുക്കാത്തവർ ആണെന്ന് സമിതി അംഗം ലഫ്.കേണൽ.ഡോക്ടർ മനാഫ് അൽ ഖത്താനി പറഞ്ഞു.

ബൂസ്റ്റർ ഡോസ് എടുത്തവർ 3% മാത്രമാണ് പട്ടികയിൽ ഉള്ളത്. ബൂസ്റ്റർ ഡോസ് പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് അത് തെളിയിക്കുന്നതെന്നും ഡോ.മനാഫ് വ്യക്തമാക്കി. ഫൈസർ, അസ്ട്രസെനക (കോവിഷീൽഡ്), സ്പുട്നിക് എന്നിവ 2 ഡോസ് കുറഞ്ഞത് 6 മാസം മുൻപ് സ്വീകരിച്ച 18ൽ കൂടുതൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസിന് റജിസ്റ്റർ ചെയ്യാം. സിനോഫാം 2 ഡോസ് എടുത്ത 18നും 39നും ഇടയിൽ പ്രായമുള്ളവർക്ക് 3 മാസത്തിന് ശേഷം ബൂസ്റ്റർ ഡോസിന് റജിസ്റ്റർ ചെയ്യാവുന്നതാണ്. 6 മാസം കാത്തിരിക്കേണ്ടതില്ല.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All