• Home
  • News
  • ഷഹീൻ: 328 വീടുകൾ ഉടൻ നിർമിക്കും

ഷഹീൻ: 328 വീടുകൾ ഉടൻ നിർമിക്കും

മ​സ്​​ക​ത്ത്​: ഷ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന 328 വീ​ടു​ക​ൾ ഉ​ട​ൻ നി​ർ​മി​ക്കാ​ൻ ഭ​വ​ന ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ധ​ന​മ​ന്ത്രി​യും മ​ന്ത്രി​ത​ല സ​മി​തി​യു​ടെ ചെ​യ​ർ​മാ​നു​മാ​യ സു​ൽ​ത്താ​ൻ ബി​ൻ സ​ലീം അ​ൽ​ഹ​ബ്​​സി പ​റ​ഞ്ഞു. ഒ​മാ​ൻ ടി.​വി​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. 80 ഫ​ല​ജു​ക​ളേ​യും അ​ഞ്ചു​ ഡാ​മു​ക​ളേ​യു​മാ​ണ്​ ഷ​ഹീ​ൻ ബാ​ധി​ച്ച​ത്. 24 ഫ​ല​ജു​ക​ളും ര​ണ്ടു​ ഡാ​മു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ ടെ​ൻ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. സാങ്കേ​തി​ക കാ​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മ​റ്റു ഡാ​മു​ക​ളു​ടെ പ​ണി​ക​ളും ന​ട​ത്തു​മെ​ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചു​ഴ​ലി​ക്കാ​റ്റിന്റെ ആ​ഘാതം​ വി​ല​യി​രു​ത്താ​നു​ള്ള മ​ന്ത്രി​ത​ല സ​മി​തി​യു​ടെ നാ​ലാ​മ​ത്തെ യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം സു​വൈ​ഖ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ചേ​ർ​ന്നു. വീ​ടു​ക​ളി​ലെ വ​സ്തു​വ​ക​ക​ളും വൈ​ദ്യു​തി​യും പു​നഃ​സ്ഥാ​പി​ക്കാ​നും ആ​ളു​ക​ളെ വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്ന​താ​യി സ​മി​തി വി​ല​യി​രു​ത്തി. ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളു​ടെ വീ​ടു​ക​ളു​ടെ അ​വ​സ്​​ഥ ന​ഗ​ര-​ഭ​വ​ന മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​ നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ചു. ഉ​ൾ​റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സു​ൽ​ത്താ​ൻ സാ​യു​ധ​സേ​ന​യു​ടെ എ​ൻ​ജി​നീ​യ​ർ വി​ഭാ​ഗം, ഗ​താ​ഗ​ത-​ആ​ശ​യ​വി​നി​മ​യ-​വി​വ​ര സാങ്കേ​​തി​ക മ​ന്ത്രാ​ല​യം, കൃ​ഷി-​ഫി​ഷ​റീ​സ്​-​ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം, മു​നി​സി​പ്പാ​ലി​റ്റി​ക​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​വി​ശ​ദീ​ക​രി​ച്ചു. റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​മി​തി നി​ർ​ദേ​ശം ന​ൽ​കി. ഭാ​വി​യി​ലു​ണ്ടാ​കു​ന്ന കാ​ലാ​വ​സ്​​ഥ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ റോ​ഡു​ക​ളും ക​ലു​ങ്കു​ക​ളും ഇ​ത്ത​ര​ത്തി​ൽ ത​ക​രാ​തി​രി​ക്കാ​ൻ​ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി. ധ​ന​കാ​ര്യ മ​ന്ത്രി സു​ൽ​ത്താ​ൻ സ​ലിം അ​ൽ ഹ​ബ്സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All