• Home
  • News
  • ബുറൈമി യാത്രക്ക് ഇനി പാസ്പോർട്ട് വേണ്ട

ബുറൈമി യാത്രക്ക് ഇനി പാസ്പോർട്ട് വേണ്ട

ബു​റൈ​മി: ഒ​മാ​ൻ-​യു.​എ.​ഇ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ബു​റൈ​മി​യി​ലേ​ക്ക് പോ​കാ​ൻ വാ​ദി ജി​സി, വാ​ദി സാ ​ചെ​ക്പോ​സ്​​റ്റു​ക​ളി​ൽ ഇ​നി മു​ത​ൽ പാ​സ്​​പോ​ർ​ട്ടോ റെ​സി​ഡ​ൻ​റ്​ കാ​ർ​ഡോ കാ​ണി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​ല​നി​ന്നി​രു​ന്ന നി​യ​ന്ത്ര​ണം വ്യാ​ഴാ​ഴ്​​ച ഉ​ച്ച​യോ​ടെ നീ​ക്കി​യ​തോ​ടെ ബു​റൈ​മി​യി​ലേ​ക്കും ഒ​മാന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യും.15 വ​ർ​ഷം മു​മ്പു വ​രെ ബു​റൈ​മി അ​തി​ർ​ത്തി​യി​ലൂ​ടെ യു.​എ.​ഇ​യി​ലെ അ​ൽ​ഐ​നി​ലേ​ക്കും മ​റ്റും യാ​ത്ര ചെ​യ്യാ​മാ​യി​രു​ന്നു. ഒ​മാ​ൻ-​യു.​എ.​ഇ അ​തി​ർ​ത്തി ക​മ്പി​വ​ല ഉ​പ​യോ​ഗി​ച്ച് മ​റ​ച്ച​തോ​ടെ ആ ​സൗ​ക​ര്യം ന​ഷ്​​ട​മാ​യി.

ബു​റൈ​മി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഭൂ​രി​ഭാ​ഗം ആ​ളു​ക​ൾ​ക്കും പാ​സ്പോ​ർ​ട്ട് സ്വ​ന്തം ​കൈ​യി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. പു​തി​യ നി​യ​മം വ​ന്ന​ത് വ​ള​രെ സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​യി വി​വി​ധ രാ​ജ്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ പ​റ​യു​ന്നു.

യു.​എ.​ഇ വി​സ​യു​മാ​യി ബു​റൈ​മി ഖ​ത്തം ഷ​ക്ല, ഹ​ഫീ​ത്ത് ബോ​ർ​ഡ​ർ വ​ഴി പോ​കു​ന്ന​വ​ർ പാ​സ്പോ​ർ​ട്ടി​ൽ എ​ക്​​സി​റ്റ് സീ​ൽ ചെ​യ്യാ​ൻ വാ​ദി ജി​സി ചെ​ക് പോ​സ്​​റ്റു​വ​രെ 35 കി. ​മീ യാ​ത്ര ചെ​യ്​​തി​രു​ന്ന​ത് ഈ ​ഒ​രു നി​യ​മ​ത്തി​ലൂ​ടെ ഇ​ല്ലാ​താ​യി​ട്ടു​ണ്ട്.

ആ​ഴ്​​ച​യി​ലെ ആ​ദ്യ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ ബു​റൈ​മി​യി​ലേ​ക്കും പു​റ​ത്തേ​ക്കും ജോ​ലി​ക്ക് പോ​കു​ന്ന​വ​രു​ടെ നീ​ണ്ട വാ​ഹ​ന​നി​ര​ത​ന്നെ ഉ​ണ്ടാ​കു​മാ​യി​രു​ന്നു. ആ​റു വ​ർ​ഷം മു​മ്പു വ​രെ പാ​സ്പോ​ർ​ട്ടി​നും റെ​സി​ഡ​ൻ​റ് കാ​ർ​ഡി​നും പു​റ​മെ, സ്പോ​ൺ​സ​റു​ടെ സ​മ്മ​ത​പ​ത്ര​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ബു​റൈ​മി​യി​ലേ​ക്ക് വ​രു​വാ​നും ഒ​മാ​നി​ലെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​വാ​നും സാ​ധി​ക്കു​മാ​യി​രു​ന്നു​ള്ളൂ. പു​തി​യ യാ​ത്രാ സ്വാ​ത​ന്ത്ര്യം വ​ന്ന​ത് വ​ള​രെ ന​ല്ല കാ​ര്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ​ക്ക് ന​ന്ദി പ​റ​യുന്നെന്നും 30 വ​ർ​ഷ​മാ​യി ബു​റൈ​മി​യി​ൽ സ്പ്രി​ങ്​ വാ​ട്ട​ർ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്​​തു വ​രു​ന്ന ഹു​സൈ​ൻ കൊ​ണ്ടോ​ട്ടി പ​റ​ഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All