• Home
  • News
  • തപാൽ നിയമ ലംഘകർക്ക് 50 ലക്ഷം റിയാൽ വരെ പിഴ

തപാൽ നിയമ ലംഘകർക്ക് 50 ലക്ഷം റിയാൽ വരെ പിഴ

ദ​മ്മാം: രാ​ജ്യ​ത്തെ ത​പാ​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ക​യും അ​തിന്റെ പ്ര​വ​ർ​ത്ത​ന രീ​തി​ക​ളി​ൽ വീ​ഴ്ച​വ​രു​ത്തു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ഞ്ചു ദ​ശ​ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന് സൗ​ദി അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. കൂ​ടാ​തെ, മ​റ്റു ശി​ക്ഷാ ന​ട​പ​ടി​ക​ൾ​ക്കും അ​വ​രെ വി​ധേ​യ​മാ​ക്കും. നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​നു​ള്ള സേ​വ​നം നി​ർ​ത്ത​ലാ​ക്കും.

കൂ​ടാ​തെ, കു​റ്റ​ത്തിന്റെ ഗൗ​ര​വം അ​നു​സ​രി​ച്ച് മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക് പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ ലൈ​സ​ൻ​സു​ക​ൾ റ​ദ്ദ് ചെ​യ്യും. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നും മു​ന്ന​റി​യി​പ്പി​നു ശേ​ഷ​വും കു​റ്റം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണെ​ങ്കി​ൽ ലം​ഘ​നം മു​ത​ൽ ഓ​രോ ദി​വ​സ​വും ക​ണ​ക്കാ​ക്കി പി​ഴ ചു​മ​ത്തും. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പി​ഴ​യും ഇ​ര​ട്ടി​യാ​ക്കും. ത​പാ​ൽ, പാ​ർ​സ​ൽ ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​വ​രു​ടെ പ​ക്ക​ൽ വി​ത​ര​ണ​ത്തി​ന് എ​ത്തു​ന്ന ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളും പാ​ർ​​സ​ലു​ക​ളും നി​രോ​ധി​ത വ​സ്തു​ക്ക​ളോ രാ​ജ്യ​ത്തിന്റെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​തോ അ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

അ​ങ്ങ​നെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ട​ൻ വി​വ​ര​മ​റി​യി​ക്ക​ണം. കൂ​ടാ​തെ, ഏ​തെ​ങ്കി​ലും പാ​ർ​സ​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി രാ​ജ്യ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി അ​വ​രെ അ​തി​ന് അ​നു​വ​ദി​ക്കേ​ണ്ട​തു​ണ്ട്. അ​തോ​ടൊ​പ്പം​ത​ന്നെ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ച്, സേ​വ​ന​ദാ​താ​ക്ക​ൾ​ക്ക് ത​പാ​ൽ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​തു​സൂ​ക്ഷി​ക്കേ​ണ്ട​തും നി​ർ​ബ​ന്ധ​മാ​ണ്.

അ​തേ​സ​മ​യം, ഒ​രു നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ അ​യ​ച്ച ത​പാ​ൽ ഇ​ന​ങ്ങ​ളു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ഗു​ണ​ഭോ​ക്താ​വി​ന് അ​വ​കാ​ശ​മു​ണ്ട്. ത​നി​ക്കു​ള്ള​ത​ല്ലാ​ത്ത ഒ​രു ത​പാ​ൽ അ​ല്ലെ​ങ്കി​ൽ പാ​ർ​സ​ൽ ഇ​നം ആ​ർ​ക്കെ​ങ്കി​ലും ല​ഭി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ നി​യ​മ​ത്തി​ലെ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് അ​ത്​​ ല​ഭി​ക്കു​ക​യോ ചെ​യ്താ​ൽ, അ​തി​നെ​ക്കു​റി​ച്ച് ഉ​ട​ൻ സേ​വ​ന ദാ​താ​വി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

അ​വ​രി​ൽ​നി​ന്ന് വ​സ്തു​ക്ക​ൾ വീ​ണ്ടെ​ടു​ക്കു​ക​യും ഉ​ട​ൻ അ​തിന്റെ യ​ഥാ​ർ​ഥ ഉ​ട​മ​ക്ക് എ​ത്തി​ക്കു​ക​യും വേ​ണം. ത​പാ​ൽ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ അ​ന​ധി​കൃ​ത സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​ടു​ത്ത നി​യ​മ ക്ര​മ​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള​ത്.

ത​പാ​ൽ നി​യ​മ​ങ്ങ​ൾ അ​റി​യാ​തെ നാ​ട്ടി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വ​രു​ത്തി​യ മ​ല​യാ​ളി​ക​ൾ സ​ഹി​തം പ​ല​ർ​ക്കും ത​ട​വും നാ​ടു​ക​ട​ത്ത​ലും ഉ​ൾ​പ്പ​ടെ ശി​ക്ഷ​ക​ൾ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നി​രു​ന്നു. സ്പോ​ൺ​സ​റു​ടെ ഭാ​ര്യ​യെ പ്രീ​ണി​പ്പി​ക്കാ​ൻ നാ​ട്ടി​ൽ നി​ന്ന് 'ഐ​ക്ക​ല്ല്' (മ​ന്ത്രി​ച്ചൂ​തി കെ​ട്ടു​ന്ന മാ​ല) പോ​സ്​​റ്റ​ലി​ൽ വ​രു​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​ക്ക്​ അ​ഞ്ച് വ​ർ​ഷ​ത്തി​ല​ധി​കം സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ-​അ​ഹ്​​സ ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി വ​ന്നി​രു​ന്നു.എ​ന്നാ​ൽ, പു​തു​ക്കി​യ നി​യ​മ​മ​നു​സ​രി​ച്ച് ഇ​ത്ത​രം കു​റ്റ​ങ്ങ​ൾ​ക്ക് ഭീ​മ​മാ​യ പി​ഴ തു​ക​യും ന​ൽ​കേ​ണ്ടി വ​രും.

 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All