• Home
  • News
  • പെർമിറ്റ് പുതുക്കുന്നതിന് ഇൻഷുറൻസ് നിർബന്ധം

പെർമിറ്റ് പുതുക്കുന്നതിന് ഇൻഷുറൻസ് നിർബന്ധം

ദോഹ∙ ആറു മാസം കഴിഞ്ഞാൽ പ്രവാസി താമസക്കാർക്കു ഖത്തർ റസിഡൻസി പെർമിറ്റ് പുതുക്കണമെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് നിർബന്ധം. രാജ്യത്തു ജോലി ചെയ്യുന്ന പ്രവാസികൾക്കു മാത്രമല്ല ഖത്തർ ഐഡിയുളള അവരുടെ കുടുംബാംഗങ്ങൾക്കും ഹെൽത്ത് ഇൻഷുറൻസ് എടുത്തിരിക്കണമെന്ന് അധികൃതർ.
പ്രവാസി താമസക്കാർക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കി കൊണ്ടുള്ള 2021 ലെ 21-ാം നമ്പർ നിയമത്തിൽ അമീർ ഒപ്പുവച്ചെങ്കിലും 6 മാസം കഴിയുമ്പോഴാണു നിയമം പ്രാബല്യത്തിലാകുന്നത്. 
രാജ്യത്തെ ഗാർഹിക തൊഴിലാളികൾ മുതൽ പ്രഫഷനൽ ഉദ്യോഗസ്ഥർ വരെയുള്ള എല്ലാ പ്രവാസികൾക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്. കമ്പനികളാണ് അവരുടെ ജീവനക്കാർക്കു ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടത്.
 എന്നാൽ വ്യക്തികൾ സ്വന്തമായി തന്നെ അവരുടെ കുടുംബാംഗങ്ങൾക്ക് ഇൻഷുറൻസ് എടുത്തിരിക്കണം. എല്ലാ പ്രവാസികൾക്കും അടിസ്ഥാന ഇൻഷുറൻസ് നയം ഒന്നായിരിക്കുമെന്നും പൊതുജനാരോഗ്യ മന്ത്രിയുടെ ഉപദേഷ്ടാവ് ഖാലിദ് അൽ മൊഗൈസീബ് വ്യക്തമാക്കി. മന്ത്രാലയത്തിലെ ഇൻഷൂറൻസ്- ഫിനാൻസ് വകുപ്പാണു പദ്ധതിയുടെ മേൽനോട്ടം. വ്യക്തികൾ, ഇൻഷുറൻസ് കമ്പനികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കൽ ഉൾപ്പെടെ എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം ഈ വകുപ്പിനാണ്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All