• Home
  • News
  • ഖത്തറിലെ മൂന്ന് ഇന്ത്യന്‍ സ്‌കൂളുകളില്‍ ഷിഫ്‌ററ് സമ്പ്രദായം നടപ്പിലാക്കുന്നു
qatar

ഖത്തറിലെ മൂന്ന് ഇന്ത്യന്‍ സ്‌കൂളുകളില്‍ ഷിഫ്‌ററ് സമ്പ്രദായം നടപ്പിലാക്കുന്നു

ദോഹ: സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം അസാദ്ധ്യമായതോടെ കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് പരാഹാരം കാണാനാവാതെ വിഷമിക്കുന്ന അവസ്ഥയ്ക്ക് പരിഹരം കാണാന്‍ ഖത്തറിലെ മൂന്ന് ഇന്ത്യന്‍ സ്‌കൂളുകളില്‍ ഷിഫ്‌ററ് സമ്പ്രദായം നടപ്പിലാക്കുന്നു. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഇതിന്നു അനുമതി നല്‍കി. എം ഇ എസ്, ഐഡിയല്‍, ശാന്തിനികേതന്‍ സ്‌കൂളുകള്‍ക്കാണ് അനുമതി ലഭിച്ചത്. അടുത്ത ഏപ്രില്‍ മുതല്‍ എം ഇ എസിലും ശാന്തിനികേതനിലും ഷിഫ്‌ററ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഷിഫ്‌ററ് സമ്പ്രദായം നടപ്പിലാക്കാന്‍ സന്നദ്ധമാണെന്നു എം ഇ എസ് സ്‌കൂള്‍ പ്രിന്‍സി്പ്പാള്‍ ഖാദര്‍ഖാന്‍ അറിയിച്ചിട്ടുണ്ട്.വിദ്യാര്‍ത്ഥികള്‍ക്കായി റജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. രണ്ടു ഷിഫ്‌ററിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും നടപ്പിലാക്കാനുള്ള സാദ്ധ്യത പരിശോധിച്ചു വരികയാണെന്നും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സയ്ദ് ഷൊക്കത്തലി പറഞ്ഞു.