• Home
  • News
  • സ്‍പോൺസറിൽ നിന്ന് ഒളിച്ചോടുന്ന പ്രവാസികൾക്ക് ജോലി നൽകി; 20 ഓഫീസുകളിൽ റെയ്ഡ്

സ്‍പോൺസറിൽ നിന്ന് ഒളിച്ചോടുന്ന പ്രവാസികൾക്ക് ജോലി നൽകി; 20 ഓഫീസുകളിൽ റെയ്ഡ്

കുവൈത്ത് സിറ്റി: കുവൈത്തില്‍  അനധികൃത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെയും പിടികൂടാനും ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളെ കണ്ടെത്താനും ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം  അറിയിച്ചു.

താമസകാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം ഹവല്ലിയില്‍ വ്യാപക പരിശോധനയാണ് നടന്നത്. ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്ന ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളെ ചില പ്രവാസികള്‍ ഇത്തരം ഓഫീസുകളില്‍ താമസിപ്പിച്ച ശേഷം, മണിക്കൂര്‍ അടിസ്ഥാനത്തിലും ദിവസ വേതന അടിസ്ഥാനത്തിലും ജോലിക്ക് നിയമിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍. ഇരുപതിലധികം ഓഫീസുകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം അറുപത് പേരെ അറസ്റ്റ് ചെയ്‍തു. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All