• Home
  • News
  • ഹത്തയിൽ സമഗ്രവികസന പദ്ധതിക്ക് തുടക്കം കുറിച്ചു

ഹത്തയിൽ സമഗ്രവികസന പദ്ധതിക്ക് തുടക്കം കുറിച്ചു

ദുബായ് : ഹത്തയിൽ സമഗ്രവികസന പദ്ധതിക്ക് തുടക്കം കുറിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇന്ന് പ്രഖ്യാപനം നടത്തിയത്. പദ്ധതികളുടെ വിശദാംശങ്ങളും വിഡിയോയും അദ്ദേഹം ട്വിറ്ററിൽ  പങ്കുവയ്ക്കുകയും ചെയ്തു.

പുതിയ ബീച്ച്, തടാകം, പർവത ചരിവുകളിലേക്കുള്ള ഗതാഗത സംവിധാനം, ഹോട്ടൽ സൗകര്യങ്ങൾ, 120 കിലോമീറ്റർ നീളത്തിൽ പരന്നു കിടക്കുന്ന സൈക്കിൾ പാതകൾ, രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ പർവതപാത എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. ഹത്തയുടെ വികസനത്തിന് മേൽനോട്ടം വഹിക്കാൻ  സ്ഥിരം സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഹത്തയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സംയോജിത സാമ്പത്തിക വികസന മാതൃക നിർമിക്കുകയാണ് ലക്ഷ്യമെന്നും, ഹത്ത യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ കുടുംബങ്ങൾക്ക് സവിശേഷ ടൂറിസ്റ്റ് കേന്ദ്രമായിത്തീരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All