• Home
  • News
  • 'കാർബൺ രഹിത രാജ്യമാണ് എന്റെ ലക്ഷ്യം'; 2060-ഓടെ പദ്ധതി നടപ്പാക്കുമെന്ന് സൗദി കിരീ

'കാർബൺ രഹിത രാജ്യമാണ് എന്റെ ലക്ഷ്യം'; 2060-ഓടെ പദ്ധതി നടപ്പാക്കുമെന്ന് സൗദി കിരീടാവകാശി

റിയാദ്: കാര്‍ബണ്‍ രഹിത രാജ്യമാണ് തന്റെ ലക്ഷ്യമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. 2060-ഓടെ സീറോ-നെറ്റ് എമിഷനിലെത്തുകയാണ് ലക്ഷ്യമിടുന്നതെന്നും സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ (എസ്.ജി.ഐ) ഹയര്‍ കമ്മിറ്റി തലവന്‍ കൂടിയായ ഇബ്‌നു സല്‍മാന്‍ വ്യക്തമാക്കി.

ശനിയാഴ്ച റിയാദില്‍ നടന്ന പരിസ്ഥിതി സമ്മേളനത്തിലാണ് കിരീടവകാശി ഇക്കാര്യം വ്യക്തമാക്കിയത്. സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി പ്രതിവര്‍ഷം 270 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഉദ്വമനം വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ കിരീടാവകാശി പ്രഖ്യാപിച്ചു. 

കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് ഊര്‍ജ്ജ പരിവര്‍ത്തന പദ്ധതികളും മറ്റുമായി ലോകം തന്നെ ഉറ്റു നോക്കുന്ന വിവിധ സംരംഭങ്ങളാണു ഗ്രീന്‍ സൗദി പദ്ധതി വഴി നടപ്പാക്കുന്നത്. അതില്‍ 700 ബില്യണ്‍ റിയാലിലധികം (186.63 ബില്യണ്‍ ഡോളര്‍) നിക്ഷേപം കാണുമെന്ന് അദ്ദേഹം പറഞ്ഞു. 

ഗ്രീന്‍ എക്കോണമി ഡെവലപ്‌മെന്റ്, മികച്ച തൊഴിലവസരങ്ങള്‍, മികച്ച നിക്ഷേപാവസരങ്ങള്‍ എന്നിവയെല്ലാം പദ്ധതി വഴി സാധ്യമാകും. വൃത്തിയുള്ളതും ഹരിതവുമായ ഒരു ഭാവി പ്രദാനം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി 2030-ഓടെ ആഗോള മീഥേന്‍ ഉദ്വമനം 30 ശതമാനം കുറയ്ക്കുന്നതിന് സംഭാവന നല്‍കുന്നതിനായി ആഗോള മീഥേന്‍ പ്രതിജ്ഞയില്‍ സൗദി അറേബ്യ ചേരും.

കൂടാതെ, രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 30 ശതമാനത്തിലധികം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിന്റെ ആദ്യ 20 ശതമാനം കൈവരിക്കുന്നതിനായി, വരും വര്‍ഷങ്ങളില്‍ ഭൂപ്രദേശത്തെ സംരക്ഷിക്കാന്‍ നിയുക്തമാക്കിയിട്ടുണ്ടെന്ന് കിരീടാവകാശി പ്രസ്താവിച്ചു. 10 ശതമാനം പിന്നീടുള്ള ഘട്ടത്തില്‍ പ്രഖ്യാപിക്കും. 

ലോകത്തിലെ ഏറ്റവും സുസ്ഥിരവും വനവല്‍ക്കരണവുമുള്ള നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റുമെന്നും 450 മില്യന്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചുകൊണ്ട് രാജ്യത്ത് വനവല്‍ക്കരണ സംരംഭത്തിനു തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൗമ, സമുദ്ര, തീരദേശ പരിതസ്ഥിതികളുടെ സംരക്ഷണം കൂടുതല്‍ വിപുലീകരിക്കാന്‍ സഊദി അറേബ്യ ആഗോള മഹാസമുദ്ര സഖ്യത്തില്‍ ചേരുമെന്ന് കിരീടാവകാശി പ്രഖ്യാപിച്ചു. സമുദ്ര പര്യവേക്ഷണ ഫൗണ്ടേഷന്‍ സ്ഥാപിക്കുകയും ടൂറിസം സുസ്ഥിരതയുടെ ആഗോള കേന്ദ്രം ഉള്‍പ്പെടെ നിരവധി സംരംഭങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All