• Home
  • News
  • സമൂഹ മാധ്യമങ്ങൾ വഴി വ്യാജ ഓഫറുകളിൽ വഞ്ചിതരാവരുതെന്ന് ഖത്തർ എയർവേയ്‌സ്
qatar airways

സമൂഹ മാധ്യമങ്ങൾ വഴി വ്യാജ ഓഫറുകളിൽ വഞ്ചിതരാവരുതെന്ന് ഖത്തർ എയർവേയ്‌സ്

ദോഹ: ഖത്തർ എയർവേയ്‌സിന്റെ പേരിൽ ചില സമൂഹ മാധ്യമങ്ങൾ വഴി അജ്ഞാത കേന്ദ്രങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ ഓഫറുകളിൽ വഞ്ചിതരാവരുതെന്ന് ഖത്തർ എയർവേയ്‌സ് മുന്നറിയിപ്പ് നൽകി. ചില സമൂഹ മാധ്യമ അകൗണ്ടുകളിൽ ഖത്തർ എയർവേയ്‌സ് ബിസിനസ് ക്‌ളാസ് ടിക്കറ്റുകളുടെ ലിങ്കുകൾ എന്ന തരത്തിൽ പ്രചരിക്കുന്നത് കമ്പനിയുടെ അറിവോടെയല്ല.ജനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ടും ബാങ്ക് വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുമുള്ള ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അധികൃതർ വാർത്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി.

Related News

Entertainment

Business