• Home
  • News
  • ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തിയ മൃതദേഹം പ്രവാസി മലയാളിയുടേതെന്ന് സ്ഥിരീകരണം

ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തിയ മൃതദേഹം പ്രവാസി മലയാളിയുടേതെന്ന് സ്ഥിരീകരണം

 കുവൈത്ത് സിറ്റി:ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തിയ 20 ദിവസം പഴക്കമുള്ള മൃതദേഹം പ്രവാസി മലയാളിയുടേതെന്ന് സ്ഥിരീകരിച്ചു. കോട്ടയം വേലൂര്‍ സ്വദേശി മാളിയേക്കല്‍ നസിയ മന്‍സിലില്‍ മുഹമ്മദ് അന്‍സാറിന്റെ (45) മൃതദേഹമാണ് ഫഹാഹീലിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തിയത്.
ഫഹാഹീലിലെ റെഡിമെയ്ഡ് ഷോപ്പില്‍ ജോലി ചെയ്തിരുന്ന അന്‍സാറിനെ 20 ദിവസം മുമ്പാണ് കാണാതായത്. അന്‍സാറിനെ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും അന്വേഷിച്ചു വരികയായിരുന്നു. വിവിധ ആശുപത്രികളിലടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഇതിനിടെയാണ് ഫഹാഹീലിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് ബുധനാഴ്ച ഒരു മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചത്.
 20 ദിവസത്തോളം പഴക്കമുള്ള ഈ മൃതദേഹം അന്‍സാറിന്റേതാണെന്ന് ഞായറാഴ്ച നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിക്കുകയായിരുന്നു. 
മുഹമ്മദ് ഇബ്രാഹിമിന്റെയും ബീമ ബീവിയുടെയും മകനാണ് മരണപ്പെട്ട അന്‍സാര്‍. ഭാര്യ ദുബൈയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. രണ്ട് മക്കളുണ്ട്. മൃതദേഹം കുവൈത്തില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All