• Home
  • News
  • ഖത്തറിൽ 250 ടൺ കാലാവധി കഴിഞ്ഞ ശീതികരിച്ച മാംസ്യം പിടിച്ചെടുത്തു

ഖത്തറിൽ 250 ടൺ കാലാവധി കഴിഞ്ഞ ശീതികരിച്ച മാംസ്യം പിടിച്ചെടുത്തു

ദോഹ: കാലാവധി തിരുത്തി വില്‍പ്പനയ്ക്ക് സൂക്ഷിച്ച 250 ടണ്‍ ശീതീകരിച്ച മാംസ്യം(frozen meat) ഖത്തര്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയവും വാണിജ്യ, വ്യവസായ മന്ത്രാലയവും സഹകരിച്ച് നടത്തിയ പരിശോധനയില്‍ പിടികൂടി. വ്യവസായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഫാക്ടറിയില്‍ ശീതികരിച്ച മാംസ്യത്തിന്റെ കാലാവധി തിരുത്തി ഉപയോഗിക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ കാലാവധിയുള്ള ശീതീകരിച്ച മാംസ്യം പിടിച്ചെടുത്തത്.

ശരിയായ തീയതിയും പാക്കേജിങും മാറ്റി പകരം കാലാവധി നീട്ടി പുതിയതായി പാക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഈ മാംസ്യം വെയര്‍ഹൗസില്‍ സൂക്ഷിച്ചു. നിയമലംഘനത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്നും പിടിച്ചെടുത്ത മാംസ്യം നശിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും മുന്‍സിപ്പല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയുടെ ഓഫീസിലെ സെന്ട്രല്‍ ഇന്‍സ്‌പെക്ഷന്‍ മേധാവി ഡോ. നവ്വല്‍ മുഹമ്മദ് അബ്ദുല്ല പറഞ്ഞു. നിയമലംഘകരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അന്വേഷണ അധികൃതര്‍ക്ക് കൈമാറി. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All