• Home
  • News
  • ദുബായിൽ ഗ്രോസറിയിൽ കയറി ഉടമയെ ആക്രമിച്ച് മോഷണം നടത്തിയ മൂന്നംഗ പ്രവാസികൾക്ക് തടവ

ദുബായിൽ ഗ്രോസറിയിൽ കയറി ഉടമയെ ആക്രമിച്ച് മോഷണം നടത്തിയ മൂന്നംഗ പ്രവാസികൾക്ക് തടവും പിഴയും നാട് കടത്തലും

ദുബായിൽ ഗ്രോസറിയിൽ കയറി ഉടമയെ ആക്രമിച്ച് മോഷണം നടത്തിയ കേസിൽ 3 ഏഷ്യൻ പ്രതികൾ ജയിലിലായി. മൂന്നംഗ പ്രവാസി സംഘത്തിന് ഒരു വർഷം തടവും 1,700 ദിർഹം പിഴയുമാണ് ദുബായ് ക്രിമിനൽ കോടതി വിധിച്ചിരിക്കുന്നത്. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കേസ് നടക്കുന്നത് 2020 ജൂൺ മുതലാണ്, ഒരു ഗ്രോസറി ഉടമയെ ഒരു സംഘം ആക്രമിച്ചെന്നും പണം മോഷ്ടിച്ചെന്നും പരാതി ലഭിച്ചതിനെ തുടർന്ന് ഗ്രോസറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതികളെ അവരുടെ വസതിയിൽ വച്ച് അറസ്റ്റ് ചെയ്യുകയും മൂവരും കുറ്റം സമ്മതിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയുമായിരുന്നു.
കേസ് അന്വേഷിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനുമായി പോലീസ് സിഐഡി ഉദ്യോഗസ്ഥരുടെ ഒരു സംഘത്തിന് രൂപം നൽകിയിരുന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All