• Home
  • News
  • ഉംറ തീർഥാടന ഇടവേള പിൻവലിച്ചു

ഉംറ തീർഥാടന ഇടവേള പിൻവലിച്ചു

മക്ക∙ 2 ഉംറ തീർഥാടനത്തിനിടയിൽ 15 ദിവസത്തെ ഇടവേള വേണമെന്ന നിബന്ധന ഹജ്, ഉംറ മന്ത്രാലയം പിൻവലിച്ചു. ഇതോടെ തവക്കൽന, ഇഅ്തമർന ആപ്പ് മുഖേന അനുമതി എടുത്താൽ ഒരാൾക്ക് എത്ര ഉംറ വേണമെങ്കിലും‍ നിർവഹിക്കാം. 

കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിബന്ധന മാറ്റി, ഒന്നര വർഷത്തിനു ശേഷമാണ് തീർഥാടനം പൂർണ തോതിൽ പുനഃസ്ഥാപിക്കുന്നത്. സൗദിയിൽ കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തിൽ ഈ മാസം 17 മുതൽ ഹറംപള്ളികളിലെ നിയന്ത്രണത്തിൽ ഇളവു വരുത്തിയിരുന്നു. 

സൗദിയിലുള്ള സ്വദേശികളും വിദേശികളും ഗ്രീൻ രാജ്യങ്ങളിൽനിന്നെത്തുന്ന രാജ്യാന്തര തീർഥാടകരുമാണ് നിലവിൽ ഉംറ നിർവഹിക്കാൻ എത്തുന്നത്. ഇന്ത്യ ഉൾപ്പെടെ റെഡ് രാജ്യക്കാർക്കു യാത്രാ വിലക്കു തീരുന്നതുവരെ കാത്തിരിക്കണം.ഇതേസമയം ഹറം പള്ളി സന്ദർശിക്കാൻ നൽകുന്ന അനുമതിയുടെ കാലാവധി 24 മണിക്കറായിരിക്കുമെന്നും കാലാവധി തീർന്നാൽ പുതിയ അനുമതി എടുക്കണമെന്നും അറിയിപ്പുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All