• Home
  • News
  • സൗദി കിരീടാവകാശി ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു
saudi king

സൗദി കിരീടാവകാശി ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു

റിയാദ്: സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിലുപരി വിവിധ കരാറുകളും ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പ് വയ്ക്കുമെന്ന് വിവിധ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശന തിയ്യതി വ്യക്തമല്ലെങ്കിലും ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്ത്യയിലെ സൗദി നിക്ഷേപം നിലവില്‍ കുറവാണ്. സന്ദര്‍ശനത്തിനിടയില്‍ ഉണ്ടാകുന്ന കരാറുകള്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് കരുതുന്നു. ഏറ്റവും വലിയ എണ്ണയുല്‍പാദക രാജ്യമായ സൗദി ഇന്ത്യന്‍ വിപണിയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

സന്ദര്‍ശനത്തില്‍ ഇന്ത്യ സഊദി സാമ്പത്തിക, സുരക്ഷ, മേഖലകളില്‍ ചര്‍ച്ചകളും കരാറുകളും ഉണ്ടായേക്കും.കഴിഞ്ഞ നവംബറില്‍ ബനാറസില്‍ വെച്ചു നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മൂന്നു വര്‍ഷത്തിനിടയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയുടെ നാഷണല്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഫണ്ടിലേക്ക് നിക്ഷേപം നല്‍കാമെന്നും കിരീടാവകാശി നേരത്തെ പ്രധാനമന്ത്രി മോദിയോട് പറഞ്ഞിരുന്നു.

Related News

Entertainment

Business