• Home
  • News
  • ഗോ എയറിന്റെ കണ്ണൂർ-അബുദാബി സർവീസുകൾ മാർച്ച് മുതൽ തുടങ്ങും
go air

ഗോ എയറിന്റെ കണ്ണൂർ-അബുദാബി സർവീസുകൾ മാർച്ച് മുതൽ തുടങ്ങും

ദുബായ്: ഗോ എയറിന്റെ കണ്ണൂർ-അബുദാബി സർവീസുകൾ മാർച്ച് മുതൽ തുടങ്ങും. മാർച്ച് രണ്ടു മുതൽ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വെളുപ്പിന് 1.40-ന് അബുദാബിയിൽനിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 7.10-ന് കണ്ണൂരെത്തും. ഏപ്രിൽ മുതൽ സമയം മാറും.ഏപ്രിൽ മുതൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ വൈകിട്ട്‌ 6.50-ന് അബുദാബിയിൽനിന്ന് സർവീസുണ്ടാകും. രാത്രി 12.20-നാണ് വിമാനം കണ്ണൂരെത്തുക. രാത്രി 10.10-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 12.40-ന് അബുദാബിയിലെത്തും. ഗോ എയറിന്റെ വെബ്‌സൈറ്റ് വഴിയും ട്രാവൽ ഏജൻസികൾ വഴിയും ബുക്കിങ് ആരംഭിച്ചു. കണ്ണൂരിലേക്ക് വേനലവധി അടുപ്പിച്ച് കൂടുതൽ വിമാനങ്ങൾ സർവീസ് തുടങ്ങുമ്പോൾ നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

Business