• Home
  • News
  • സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോൾഡൻ വീസ

സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോൾഡൻ വീസ

ദുബായ് ∙ ചലച്ചിത്ര നടൻ സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ദുബായ് ആർട്സ് ആൻഡ് കൾച്ചർ വകുപ്പാണ് ദീർഘകാല ഗോൾഡൻ വീസ അനുവദിച്ചത്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് സുരാജ് വെഞ്ഞാറമൂടിന്‍റെ വീസ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഇഖ്ബാൽ മാർക്കോണി, പി.എം അബ്ദുറഹ്മാൻ, അംജദ് മജീദ്, ജംഷാദ് അലി, റജീബ് മുഹമ്മദ്, സി.എസ്. സുബലക്ഷ്മി  എന്നിവർ ചേർന്ന് സുരാജിനെ സ്വീകരിച്ചു. 

വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് യുഎഇ സർക്കാർ നൽകുന്നതാണ് 10 വർഷത്തേക്കുള്ള ഗോൾഡൻ വീസ. നേരത്തെ മലയാളികളടക്കമുള്ള ഇന്ത്യൻ ബിസിനസുകാർ, ഡോക്ടർമാർ, നടന്മാരായ മമ്മുട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ജോജു ജോർജ്, ആസിഫലി തുടങ്ങിയവർക്കു ഗോൾഡൻ വീസ ലഭിച്ചിരുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All