• Home
  • News
  • ഖത്തർ അമീറിന്റെ ചൈന സന്ദർശനത്തിന് ഇന്നലെ വൈകിട്ട് തുടക്കമായി
qatar emir

ഖത്തർ അമീറിന്റെ ചൈന സന്ദർശനത്തിന് ഇന്നലെ വൈകിട്ട് തുടക്കമായി

ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഔദ്യോദിക ചൈന സന്ദർശനത്തിന് ഇന്നലെ വൈകിട്ട് തുടക്കമായി. ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായുള്ള സൗത്ത് കൊറിയ, ജപ്പാൻ എന്നീ രാഷ്ട്രങ്ങൾ സന്ദർശിച്ചതിനു ശേഷമാണു അമീർ ഇന്നലെ ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലെത്തിയത്.നിലവിൽ രണ്ടു ദിവസത്തെ ഔദ്യോദിക ചൈനീസ് പര്യടനമാണ് അമീറിനും സംഘത്തിനും മുന്നിൽ ഉള്ളത്. ബീജിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനെ സ്വീകരിക്കാൻ ചൈനീസ് ഉപ വിദേശ കാര്യാ മന്ത്രി ഷൈൻ ശിയാവ് ദുങ് എത്തിച്ചേർന്നിരുന്നു. ചൈനീസ് പ്രസിഡന്റ അടക്കം നിരവധി നേതാക്കളുമായി അമീർ ഔദ്യോദിക ചർച്ചകൾ നടത്തിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.