• Home
  • News
  • ഊബർ ഡ്രൈവർക്ക് അപ്രതീക്ഷിതമായി ലഭിച്ചത് 74 ലക്ഷം രൂപയുടെ സമ്മാനത്തുക

ഊബർ ഡ്രൈവർക്ക് അപ്രതീക്ഷിതമായി ലഭിച്ചത് 74 ലക്ഷം രൂപയുടെ സമ്മാനത്തുക

വാഷിംഗ്ടണ്‍: ജോലിക്കിടെയുള്ള ഇടവേളയില്‍ ലോട്ടറി ടിക്കറ്റെടുത്ത് പണക്കാരനായിരിക്കുകയാണ് യു.എസിലെ ഊബര്‍ ടാക്‌സി ഡ്രൈവര്‍. 69 കാരനായ ഡ്രൈവര്‍ ജോപ്പയിലെ ഒരു കടയില്‍ നിന്ന്ഏകദേശം 750 രൂപ വിലയുള്ള ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി. അപ്രതീക്ഷിതമായി ഈ ലോട്ടറി ടിക്കറ്റിന് ഒരു സമ്മാനതുകയും കിട്ടി.  

ലോട്ടറി എങ്ങാനും വീണ്ടും ഭാഗ്യം കൊണ്ടുവന്നാലോ എന്നു കരുതി അദ്ദേഹം ലോട്ടറി തുക ഉപയോഗിച്ച് വീണ്ടും ഒരു വലിയ ലോട്ടറി തന്നെ വാങ്ങി. ഏഴ് ലക്ഷം രൂപ വിലയുള്ള ഒരു ടിക്കറ്റാണെടുത്തത്. എന്നാല്‍ അത് ഒരു ഭാഗ്യപരീക്ഷണമായിരുന്നെങ്കിലും ആ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുകയാണ് ഉണ്ടായത്.  74 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. 

കടയില്‍ വെച്ചു തന്നെയാണ് കാര്‍ഡ് സ്‌ക്രാച്ച് ചെയ്തത്.  സംഗതി ആദ്യം വിശ്വസിച്ചില്ലെങ്കിലും അടുത്ത് നിന്ന ലോ എന്‍ഫോഴ്‌സ്മന്റ് ഓഫീസറും സംഗതി സ്ഥിരീകരിച്ചതോടെ പിന്നെ സംശയം ഒന്നുമുണ്ടായില്ല. കാറിന് വേണ്ടി തന്നെ പണം മുടക്കാനും പുതിയ കാര്‍ വാങ്ങാനുമൊക്കെയാണ് ഇദ്ദേഹത്തിന്റെ പരിപാടി.

അതേസയം, അടുത്തിടെ ഇത്തരം ലോട്ടറിയില്‍ വിജയിയായ ഒരാള്‍ മുഴുവന്‍ തുകയും ദാനം ചെയ്തിരുന്നു. ഇദ്ദേഹത്തിന് സമ്മാന തുകയായി ലഭിച്ചത് 7.36 കോടി രൂപ. തുക കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും ബുദ്ധിമുട്ടുന്ന അപരിചിതര്‍ക്കുമൊക്കെയായി നല്‍കാന്‍ അയാള്‍ തീരുമാനിക്കുകയായിരുന്നു.

2020-ല്‍ മറ്റൊരു ലോട്ടറി നേടിയതിന് ശേഷമായിരുന്നു ഇദ്ദേഹത്തിന്റെയും ലോട്ടറി വിജയം. 7.36 കോടി രൂപയായിരുന്നു സമ്മാനത്തുക എങ്കിലും കൈയില്‍ കിട്ടിയത് 6.6 കോടി രൂപയാണ്. ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള ഒരു സ്റ്റോറില്‍ നിന്നാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. എന്നാല്‍ സ്വന്തം കാര്യങ്ങള്‍ക്കായി ടിക്കറ്റ് വാങ്ങുന്ന മറ്റുള്ളരില്‍ നിന്ന് വ്യത്യസ്തമായി, മറ്റുള്ളവരെ സഹായിക്കാനാണ് ലോട്ടറി വാങ്ങിയത്. മുഴുവന്‍ പണവും സ്വയം ഉപയോഗിക്കാതെ അത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊക്കെയായി നല്‍കുകയും ചെയ്തു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All