• Home
  • News
  • ഒമാനിലെ ഇന്ത്യൻ സ്‌കൂൾ പ്രധാന അധ്യാപികയ്ക്ക് അനുകൂല വിധി; 60 ലക്ഷം രൂപ നഷ്ടപരിഹാ

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ പ്രധാന അധ്യാപികയ്ക്ക് അനുകൂല വിധി; 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

മസ്‌കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ പ്രധാന അധ്യാപികയ്ക്ക് ഒമാന്‍ കോടതിയുടെ അനുകൂല വിധി. അധ്യാപികയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഒമാന്‍ അപ്പീല്‍ കോടതി വിധി പുറപ്പെടുവിച്ചു. 

ദാര്‍സൈത്  ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോക്ടര്‍ ശ്രീദേവി പ്രദീപ് തഷ്ണാത്തിനാണ് ഒമാന്‍ കോടതിയുടെ  അനുകൂല വിധി ലഭിച്ചത്. സ്‌കൂള്‍ മാനേജ്‌മെന്റിലെ ഉത്തരവാദിത്തപ്പെട്ടവര്‍ നടത്തിയ മോശം പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ഇല്ലാത്ത കാരണങ്ങള്‍ ആരോപിച്ച് പ്രിന്‍സിപ്പല്‍ ആയിരുന്ന ശ്രീദേവി തഷ്ണാത്തിനെ പുറത്തക്കുകയായിരുന്നു. 

'ഒമാനിലെ കോടതികള്‍ എന്റെ സത്യാവസ്ഥ  മനസിലാക്കി. ഒമാന്‍ എന്ന രാജ്യത്തോടും രാജ്യത്തിന്റെ നീതിപീഠത്തോടും എന്നും ആദരവ് ഉണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍ ശ്രീദേവി  തഷ്ണാത്ത് കോടതി വിധി അറിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ  ഭാഗത്ത് നീതി ഉണ്ടെന്ന ഉറച്ച ബോധ്യമുള്ളതിനാലാണ് താന്‍ കേസുമായി മുന്നോട്ടു പോയതെന്നും ശ്രീദേവി പറഞ്ഞു. ആരോപണങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതല്ലെന്നും പ്രിന്‍സിപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നുവെന്നും കോടതി കണ്ടെത്തി.

പ്രൈമറി കോടതിയില്‍ നിന്നും ഇന്ന് അപ്പീല്‍ കോടതിയില്‍  നിന്നും അധ്യാപികയ്ക്ക് അനുകൂല വിധിയാണ് ലഭിച്ചിരിക്കുന്നത്. 60 ലക്ഷം ഇന്ത്യന്‍ രൂപയാണ് (  (29,877.200  RO)  കോടതി  നഷ്ടപരിഹാരമായി വിധിച്ചിരിക്കുന്നത്. ആറു വര്‍ഷവും നാല് മാസവും 22 ദിവസവുമാണ് ശ്രീദേവി തഷ്ണാത്ത് ദാര്‍സൈത് ഇന്ത്യന്‍ സ്‌കൂളില്‍ പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ചത്. നഷ്ടപരിഹാരത്തുകയ്ക്ക് പുറമെ കോടതി ചിലവുകളും വക്കില്‍ ഫീസും ശ്രീദേവി തഷ്ണാത്തിനു നല്‍കണമെന്നും വിധിയില്‍ പറയുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All