• Home
  • News
  • യുഎഇയിൽ അശ്ലീലദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർ അറസ്റ്റിൽ

യുഎഇയിൽ അശ്ലീലദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർ അറസ്റ്റിൽ

അബുദാബി : അശ്ലീലദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സ്ത്രീയും പുരുഷനും അറസ്റ്റിൽ. പബ്ലിക് ഫെഡറൽ പ്രോസിക്യൂഷന്റെ നിർദേശ പ്രകാരമാണ് നടപടി.

രാജ്യത്തെ പൊതു മര്യാദ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് അറസ്റ്റെന്ന് പബ്ലിക് ഫെഡറൽ പ്രോസിക്യൂഷൻ ഫോർ സൈബർ സെക്യൂരിറ്റി ക്രൈംസ് അറിയിച്ചു. സദാചാരവിരുദ്ധ വാക്കുകളും പ്രവൃത്തികളുമാണ് ദൃശ്യത്തിലുള്ളത്. സ്‌നാപ്ചാറ്റിലൂടെയാണ് അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞത്.

യുഎഇ നിയമങ്ങളും ചട്ടങ്ങളും പൊതു ധാർമികതയും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറ്റോർണി ജനറൽ ഡോ.ഹമദ് അൽ ഷംസി പറഞ്ഞു.  യുഎഇയുടെ സാമൂഹിക മൂല്യങ്ങൾ  മാനിക്കണമെന്നും താമസക്കാരോട് അഭ്യർഥിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All