• Home
  • News
  • എയിഡ്സ് ബാധിതരായത് കാരണം പ്രതിവർഷം നാടുകടത്തപ്പെടുന്നത് ഇരുനൂറിലധികം പ്രവാസികളെന

എയിഡ്സ് ബാധിതരായത് കാരണം പ്രതിവർഷം നാടുകടത്തപ്പെടുന്നത് ഇരുനൂറിലധികം പ്രവാസികളെന്ന് കണക്കുകൾ

കുവൈത്ത് സിറ്റി: കുവൈത്തില്‍ എച്ച്.ഐ.വി ബാധിതരായി എല്ലാ വര്‍ഷവും ശരാശരി 211 പ്രവാസികള്‍ നാടുകടത്തപ്പെടുന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2010 മുതല്‍ 2019 വരെയുള്ള 10 വര്‍ഷ കാലയളവില്‍ ഇങ്ങനെ 23,733 പ്രവാസികളെയാണ് നാടുകടത്തിയത്. മെഡിക്കല്‍ പരിശോധനയില്‍ എച്ച്.ഐ.വി ബാധിതരാണെന്ന് കണ്ടെത്തിയവരാണിവര്‍.

ശരാശരി രണ്ടായിരത്തോളം പ്രവാസികളാണ് വിവിധ അസുഖങ്ങള്‍ കാരണം എല്ലാ വര്‍ഷവും നാടുകടത്തപ്പെടുന്നത്. 2019ല്‍ 2355 പേരെയും 2018ല്‍ 2468 പേരെയും ഇങ്ങനെ മെഡിക്കല്‍ പരിശോധനകളില്‍ വിവിധ അസുഖങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുവൈത്തില്‍ നിന്ന് നാടുകടത്തി. ഇവരില്‍ ശരാശരി 211 പേരാണ് എച്ച്.ഐ.വി എയിഡ്‍സ് ബാധിതര്‍. ഇതിന് പുറമെ മലേറിയ, ഫൈലേറിയാസിസ്, ടി.ബി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നീ അസുഖങ്ങള്‍ കാരണം നാടുകടത്തപ്പെട്ടവരാണ് മറ്റുള്ളവര്‍.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All