• Home
  • News
  • ഒമാനിൽ മാ​തൃ​മ​ര​ണ നി​ര​ക്കി​ൽ വ​ർ​ധ​ന

ഒമാനിൽ മാ​തൃ​മ​ര​ണ നി​ര​ക്കി​ൽ വ​ർ​ധ​ന

മ​സ്​​ക​ത്ത്​: 2016 മാ​യി താ​ര​ത​മ്യം ചെ​യ്യു​​മ്പോ​ൾ ക​ഴി​ഞ്ഞ​വ​ർ​ഷം സു​ൽ​ത്താ​നേ​റ്റി​ൽ മാ​തൃ​മ​ര​ണ നി​ര​ക്ക്​ വ​ർ​ധി​ച്ച​താ​യി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ശി​ശു​മ​ര​ണ നി​ര​ക്ക്​ കു​റ​യു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ദേ​ശീ​യ സ്​​ഥി​തി​വി​വ​ര​കേ​ന്ദ്ര​ത്തിന്റെ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. 2016ൽ 1,00,000 ​പേ​രി​ൽ 13.4 ആ​ളു​ക​ൾ​ക്കാ​യി​രു​ന്നു ​ മാ​തൃ​മ​ര​ണം സം​ഭ​വി​ച്ച​ത്​. എ​ന്നാ​ൽ 2020ൽ ​ഇ​ത്​ 29.4 ആ​ളു​ക​ളാ​യി ഉ​യ​ർ​ന്നു. ശി​ശു​മ​ര​ണ നി​ര​ക്ക് 2016ൽ 1000 ​ജ​ന​ന​ങ്ങ​ളി​ൽ 9.3 എ​ന്ന​താ​യി​രു​ന്നു. 2020 ആ​യ​പ്പോ​ഴേ​ക്കും ഇ​ത്​ 7.6 ആ​യി കു​റ​ഞ്ഞു.

ആ​രോ​ഗ്യ​സ്​​ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ 2016നെ​ ​​അ​പേ​ക്ഷി​ച്ച്​ 2021ൽ ​കു​റ​വു​വ​ന്നി​ട്ടു​​ണ്ട്. ആ​ശു​പ​ത്രി കി​ട​ക്ക​ക​ളു​ടെ എ​ണ്ണം 2016ൽ 4,539 ​ആ​യി​രു​ന്നു​വെ​ങ്കി​ൽ 2021 ആ​യ​പ്പോ​ഴേ​ക്കും 5,293 ആ​യി ഉ​യ​ർ​ന്നു. 2020ൽ ​ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 1,587 ആ​യി​രു​ന്നു.

അ​തി​ൽ 64 ശ​ത​മാ​ന​വും സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളാ​ണ്. ഡ​യാ​ലി​സി​സ് സെൻറ​റു​ക​ളു​ടെ എ​ണ്ണം 24 വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ 2,264 രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ ക​ഴി​യു​ന്നു​ണ്ട്. സു​ൽ​ത്താ​നേ​റ്റി​ലെ ഡ​യാ​ലി​സി​സ് സെ​ഷ​നു​ക​ളു​ടെ എ​ണ്ണം 2016ൽ 2,04,289 ​ആ​യി​രു​ന്നു​വെ​ങ്കി​ൽ 2020ൽ ​ഇ​ത്​ 3, 09,845 ആ​യി ഉ​യ​ർ​ന്ന​താ​യും ദേ​ശി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 2020ൽ ​ആ​രോ​ഗ്യ​മേ​ഖ​ല​ക്കു​ള്ള സ​ർ​ക്കാ​ർ ചെ​ല​വ് മൊ​ത്തം ചെ​ല​വി​ന്റെ 7.4 ശ​ത​മാ​ന​മാ​ണ്. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 2016നെ ​അ​പേ​ക്ഷി​ച്ച് ഏ​ഴു ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്​ 2020ൽ. ​ഒ​മാ​നി​ൽ എ​ച്ച്‌.​ഐ.​വി ബാ​ധി​ത​രു​ടെ നേ​രി​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ദേ​ശീ​യ സ്​​ഥി​തി വി​വ​ര കേ​​ന്ദ്ര​ത്തിന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2016ൽ 135 ​ആ​ളു​ക​ൾ​ക്കാ​യി​രു​ന്നു എ​ച്ച്. ഐ.​വി ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ 2020ൽ ​ഇ​ത്​ 147 ആ​യി ഉ​യ​ർ​ന്നു.

ഇ​തി​ൽ 25-49 വ​യ​സ്സി​നി​ട​യി​ലു​ള്ള 110 ആ​ളു​ക​ളു​ണ്ട്​​. 50 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള 20 ഉം 15-24​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 16 പേ​ർ​ക്കും പോ​സി​റ്റി​വാ​യി. 5-14 വ​യ​സ്സി​ന്​ ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ഒ​രാ​ൾ​ക്കു​മാ​ണ്​ എ​ച്ച.ഐ.​വി ബാ​ധി​ച്ച​ത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All