• Home
  • News
  • സൗദിയിലെ അൽഹസ്സയിലെ ഹറദിൽ പെട്രോൾ പമ്പിനടുത്തുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളി
saudi accident

സൗദിയിലെ അൽഹസ്സയിലെ ഹറദിൽ പെട്രോൾ പമ്പിനടുത്തുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു

ദമാം: സൗദി അറേബ്യയിലെ അൽഹസ്സയിലെ ഹറദിൽ പെട്രോൾ പമ്പിനടുത്തുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. മൂവാറ്റുപുഴ രണ്ടാർകര സ്വദേശി അനിൽ തങ്കപ്പൻ, പാലക്കാട് കൽമണ്ഡപം, ചന്ദ്രനഗർ, സ്വദേശി ഫിറോസ് ഖാൻ(48) കണ്ണൂർ സ്വദേശി പൂവൻകുളം തൊട്ടം പുതിയപുരയിൽ സിയാദ് എന്നിവരാണ് മരിച്ചത്. ഇവർ എക്സൽ എൻജിനീയറിങ് കമ്പനിയിലെ ജോലിക്കാരാണ്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ചിരുന്ന നിസാന്‍ കാറിലേക്ക് എതിരെ വന്ന ട്രെയിലര്‍ ഇടിച്ചു കയറുകയായിരുന്നു. വാഹനം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഹറദിലുള്ള സുഹൃത്തിനെ കണ്ട് മടങ്ങുന്ന വഴിക്കാണ് അപകടം. വഴിക്ക് വെച്ച് ഇവരുടെ വാഹനം കേട് വന്നതിനെ തുടര്‍ന്ന് അബ്‌ഖൈഖിലുള്ള സുഹൃത്തിന്റെ വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുകയായിരുന്നു. ഈ വാഹനമാണ് അപകടത്തില്‍ പെട്ടത്. മൂവരുടെയും മൃതദേഹം അല്‍ഹസ ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Entertainment