• Home
  • News
  • കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ 50 ല​ക്ഷം തി​ക​ച്ചു

കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ 50 ല​ക്ഷം തി​ക​ച്ചു

ദോ​ഹ: ഖ​ത്ത​റിന്റെ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​​ൻ ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​വാ​നി​രി​ക്കെ 50 ല​ക്ഷം വാ​ക്​​സി​ൻ എ​ന്ന നാ​ഴി​ക​ക്ക​ല്ല്​ തി​ക​ച്ചു. വെ​ള്ളി​യാ​ഴ്​​ച 8147 പേ​ർ​ക്കു​കൂ​ടി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണ്​ രാ​ജ്യ​ത്തെ വാ​ക്​​സി​നേ​ഷ​ൻ 50.04 ല​ക്ഷം എ​ന്ന നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. ഇ​തി​ൽ 1.24 ല​ക്ഷം ബൂ​സ്​​റ്റ​ർ ഡോ​സ്​ വാ​ക്​​സി​നാ​ണ്.
2020 ഡി​സം​ബ​റി​ലാ​ണ്​ ഖ​ത്ത​റി​ലെ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ന്ന​ത്. 28 പ്രൈ​മ​റി ഹെ​ൽ​ത്ത്​ സെൻറ​റു​ക​ൾ, ലോ​ക​ത്തെ ഏ​റ്റ​വും വി​ശാ​ല​മാ​യ വാ​ക്​​സി​നേ​ഷ​ൻ സെൻറ​ർ, ഡ്രൈ​വ്​ ഇ​ൻ വാ​ക്​​സി​നേ​ഷ​ൻ സെൻറ​ർ തു​ട​ങ്ങി വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളോ​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ ഖ​ത്ത​റിന്റെ വാ​ക്​​സി​നേ​ഷ​ൻ തു​ട​ർ​ന്ന​ത്. ഇ​തു​വ​രെ, രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യ​യി​ൽ 85 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ ആ​ളു​ക​ൾ ര​ണ്ടു ഡോ​സും സ്വീ​ക​രി​ച്ച്​ കോ​വി​ഡി​നെ​തി​രെ പ്ര​തി​രോ​ധ​ശേ​ഷി നേ​ടി​ക്ക​ഴി​ഞ്ഞു. 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ്​ ഖ​ത്ത​റി​ൽ നി​ല​വി​ൽ വാ​ക്​​സി​നു​ക​ൾ ന​ൽ​കു​ന്ന​ത്. അ​ഞ്ചു​ മു​ത​ൽ 12 വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ ജ​നു​വ​രി​യി​ൽ വാ​ക്​​സി​ൻ ന​ൽ​കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ര​ണ്ട്​ ഡോ​സ്​ സ്വീ​ക​രി​ച്ച്​ ആ​റു മാ​സം പി​ന്നി​ട്ട​വ​ർ​ക്ക്​ നി​ല​വി​ൽ ബൂ​സ്​​റ്റ​ർ ഡോ​സും ഖ​ത്ത​റി​ൽ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. സെ​പ്​​റ്റം​ബ​ർ 15നാ​ണ്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്.   
പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഏ​റ്റ​വും മി​ക​ച്ച വാ​ക്​​സി​നേ​ഷ​ൻ ​കാ​മ്പ​യി​ൻ ഒ​രു​ക്കി​യാ​ണ്​ ഖ​ത്ത​ർ മാ​തൃ​ക​യാ​യ​ത്. ഫൈ​സ​ർ, മൊ​ഡേ​ണ വാ​ക്​​സി​നു​ക​ളാ​ണ്​ ന​ൽ​കു​ന്ന​ത്. ഇ​തി​നു പു​റ​മെ, വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​സ്​​ട്ര​സെ​ന​ക കോ​വി​ഷീ​ൽ​ഡ്​ എ​ടു​ത്ത​വ​ർ​ക്ക്​ തു​ട​ർ ഡോ​സു​ക​ളും രാ​ജ്യ​ത്ത്​ ന​ൽ​കു​ന്നു​ണ്ട്.   ലോ​കാ​രോ​ഗ്യ സം​ഘ​ട​ന, എ​ൻ.​ജി.​ഒ​ക​ൾ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ മ​റ്റു പി​ന്നാ​ക്ക രാ​ജ്യ​ങ്ങ​ളു​ടെ വാ​ക്​​സി​നേ​ഷ​ൻ ന​ട​പ​ടി​ക​ളി​ലും ഖ​ത്ത​ർ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ട്. 2020 ഡി​സം​ബ​ർ 23നാ​യി​രു​ന്നു ഖ​ത്ത​റി​ലെ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്. ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ കു​ബൈ​സി അ​ൽ വ​ജ്​​ബ ഹെ​ൽ​ത്ത്​ സെൻറ​റി​ൽ വെ​ച്ച്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച്​ മാ​തൃ​ക​യാ​യാ​ണ്​ കാ​മ്പ​യി​ന്​ തു​ട​ക്കം കു​റി​ച്ച​ത്.   

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All