• Home
  • News
  • കുവൈത്തിൽ ഒമിക്രോൺ ഇല്ലെന്ന് ആരോഗ്യമന്ത്രി; മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്ക

കുവൈത്തിൽ ഒമിക്രോൺ ഇല്ലെന്ന് ആരോഗ്യമന്ത്രി; മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണം

കുവൈത്ത് സിറ്റി∙ രാജ്യത്ത് ഒമിക്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്‌കുവൈത്ത്  ‌ആരോഗ്യമന്ത്രി ‌ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് അറിയിച്ചു. എങ്കിലും കൊറോണ വൈറസ് വകഭേദത്തിനെതിരായ ‌പ്രതിരോധ മുൻകരുതൽ പഴയ വകഭേദത്തിനെതിരെ ‌സ്വീകരിച്ചതിനെക്കാൾ വിപുലമായ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

അൽ ഫുനൈറ്റീസ് മെഡിക്കൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. രാജ്യം സ്വീകരിച്ച നിയന്ത്രണങ്ങളും പ്രവർത്തനങ്ങളുമാണ് വൈറസ് വ്യാപനം തടയുന്നതിന് സഹായിച്ചത്. സ്വദേശികളും വിദേശികളും ‌മുൻ കരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണം. അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ധരിക്കണം. വാക്സീൻ സ്വീകരിക്കണം. ബൂസ്റ്റർ ഡോസും സ്വീകരിക്കണം. പിസിആർ പരിശോധനയും നടത്തണം.

വാക്സീൻ സ്വീകരിച്ചവരുടെ നിരക്ക് കൂടുതലാണെങ്കിലും ‌പുതിയ വൈറസ് രാജ്യത്ത് സാന്നിധ്യമറിയിക്കുകയാണെങ്കിൽ ‌വ്യാപനത്തിനുള്ള സാധ്യതയും കൂടുതലാണെന്ന് മന്ത്രി പറഞ്ഞു. അതിനാൽ ‌പ്രതിരോധ നടപടികൾ കാര്യക്ഷമമായി ‌പാലിക്കാൻ ‌വ്യക്തികളും സമൂഹവും സന്നദ്ധമാകണം. പുതിയ വൈറസിനെക്കുറിച്ചുള്ള ആശങ്ക ജനങ്ങൾക്കുണ്ട്. എന്നാൽ ചിലയിനം പകർച്ചപ്പനി പോലെ മാത്രമാണ് അത്. അതിൻറെ കടുപ്പം കുറയ്ക്കാൻ വാക്സീൻ പര്യാപ്തമാണെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

പുതിയ ആപ്പുമായി ആരോഗ്യമന്ത്രാലയം

പൊതു ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ വിവിധ പരിശോധനാ റിപ്പോർട്ടുകൾ ലഭ്യമാക്കുന്നതിന് ആരോഗ്യമന്ത്രാലയം ‌പുതിയ ആപ്പ് സജ്ജമാക്കി. Q8 Seha എന്ന പേരിലുള്ള ആപ്പിൽ ‌പൊതുസ്ഥാപനങ്ങളിൽ നിന്ന് നടത്തുന്ന എല്ലാ പരിശോധനകളുടെയും എക്സ്-റേയുടെയും റിപ്പോർട്ടുകൾ ‌ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ബാസിൽ അൽ സബാഹ് ‌പറഞ്ഞു. കുവൈത്ത് മൊബൈൽ ഐഡി ആപ്പുമായി സഹകരിച്ചാകും ‌പുതിയ ആപ്പിന്റെ പ്രവർത്തനം. ഉപഭോക്താവുമായി ബന്ധപ്പെട്ട  എല്ലാ വിവരങ്ങളുടെയും രഹസ്യസ്വഭാവം നഷ്ടപ്പെടാതെയാകും പ്രവർത്തനമെന്നും മന്ത്രി ‌പറഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All