• Home
  • News
  • ഖത്തറില്‍ പ്രവാസികളുടെ വിസാ സ്റ്റാറ്റസ് ശരിയാക്കാനുള്ള അവസരം, ഇതുവരെ ലഭിച്ചത് 20

ഖത്തറില്‍ പ്രവാസികളുടെ വിസാ സ്റ്റാറ്റസ് ശരിയാക്കാനുള്ള അവസരം, ഇതുവരെ ലഭിച്ചത് 20,000-ത്തിലേറെ അപേക്ഷകള്‍

ഖത്തറില്‍ പ്രവാസികളുടെ വിസാ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് അനുവദിച്ചതിന് ശേഷം ഇതുവരെ 20,000-ത്തിലേറെ അപേക്ഷകള്‍ ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം. വരും ദിവസങ്ങളില്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രാലയത്തിലെ യൂനിഫൈഡ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ അന്‍സാരി പറഞ്ഞു. കാലാവധി അവസാനിക്കുന്നതിന് മുമ്പ് എല്ലാവരും ഈ ആനുകൂല്യം ഉപയോഗിക്കാന്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വിസ ചട്ടങ്ങള്‍ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവര്‍ക്ക് താമസ രേഖകള്‍ നിയമവിധേയമാക്കാന്‍ കമ്പനികള്‍ക്ക് ഒത്തുതീര്‍പ്പ് തുകയില്‍ 50 ശതമാനം ഇളവ് കൂടി പ്രഖ്യാപിച്ചതോടെ അപേക്ഷകള്‍ നല്‍കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 10-ന് ആരംഭിച്ച ഗ്രേസ് പിരീഡ് ഡിസംബര്‍ 31-ന് ആണ് അവസാനിക്കുന്നത്.

റെസിഡന്‍സി പെര്‍മിറ്റ്, വര്‍ക്ക് വിസ, ഫാമിലി വിസിറ്റ് വിസാ ചട്ടങ്ങള്‍ ലംഘിച്ചവര്‍ക്ക് അവസരം പ്രയോജനപ്പെടുത്താം. നിയമം ലംഘിച്ച പ്രവാസിയോ തൊഴിലുടമയോ നിശ്ചിത തീയതിക്കകം സെര്‍ച്ച് ആന്റ് ഫോളോ അപ് ഡിപാര്‍ട്ട്മെന്റിലോ അല്ലെങ്കില്‍ ഏതെങ്കിലും സര്‍വീസ് സെന്ററുകളിലോ അപേക്ഷ നല്‍കണം. 

പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കാണ് ശിക്ഷകളില്ലാതെ നിയമപരമായ സ്റ്റാറ്റസ് ശരിയാക്കാന്‍ അവസരം.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All